Webdunia - Bharat's app for daily news and videos

Install App

IPL Play Off: ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ എന്ന്? എപ്പോള്‍? അറിയേണ്ടതെല്ലാം

മേയ് 23 ചൊവ്വാഴ്ചയാണ് ഒന്നാം ക്വാളിഫയര്‍

Webdunia
തിങ്കള്‍, 22 മെയ് 2023 (10:20 IST)
IPL Play Off: മേയ് 23 ചൊവ്വാഴ്ച മുതല്‍ ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കും. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളാണ് ഇത്തവണ പ്ലേ ഓഫ് കളിക്കുന്നത്. 
 
മേയ് 23 ചൊവ്വാഴ്ചയാണ് ഒന്നാം ക്വാളിഫയര്‍. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രാത്രി 7.30 മുതല്‍ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ഈ കളിയില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ എത്തും. 
 
മേയ് 24 ബുധനാഴ്ച ചെന്നൈയില്‍ തന്നെയാണ് എലിമിനേറ്റര്‍ മത്സരം നടക്കുക. പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാത്രി 7.30 ന് തന്നെയാണ് മത്സരം ആരംഭിക്കുക. ഇതില്‍ തോല്‍ക്കുന്നവര്‍ പുറത്താകും. 
 
ഒന്നാം ക്വാളിഫയറില്‍ തോറ്റ ടീമും എലിമിനേറ്ററില്‍ ജയിച്ച ടീമും തമ്മിലായിരിക്കും രണ്ടാം ക്വാളിഫയര്‍. മേയ് 26 വെള്ളിയാഴ്ചയാണ് രണ്ടാം ക്വാളിഫയര്‍ നടക്കുക. രാത്രി 7.30 മുതല്‍ അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. 
 
ഒന്നാം ക്വാളിഫയറിലെ വിജയികളും രണ്ടാം ക്വാളിഫയറിലെ വിജയികളും തമ്മില്‍ ഫൈനല്‍ നടക്കും. മേയ് 28 ഞായറാഴ്ച അഹമ്മദബാദില്‍ വെച്ച് രാത്രി 7.30 മുതലാണ് ഫൈനല്‍ മത്സരം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs New Zealand, 2nd Test, Day 3: പൂണെ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 359 റണ്‍സ്, സുന്ദറിന് നാല് വിക്കറ്റ്

Sanju Samson: സഞ്ജു മെയിന്‍ ആകുന്നു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഒന്നാം വിക്കറ്റ് കീപ്പര്‍

'സമ്പൂര്‍ണ ദുരന്തം, 2023 ലെ ഏകദിന ലോകകപ്പ് തോല്‍വിക്കു തുല്യം'; ഇന്ത്യയുടെ പ്രകടനത്തില്‍ പൊട്ടിത്തെറിച്ച് ആരാധകര്‍

India vs New Zealand, 2nd Test, Day 2: രണ്ടാം ടെസ്റ്റിലും തോല്‍വി മണത്ത് ഇന്ത്യ; അഞ്ച് വിക്കറ്റ് ശേഷിക്കെ ന്യൂസിലന്‍ഡിന്റെ ലീഡ് 300 കടന്നു

ഇവരുടെ വിചാരം സച്ചിനും സെവാഗും ദ്രാവിഡും ലക്ഷ്മണുമാണെന്നാണ്, നിലവിലെ ഇന്ത്യൻ ബാറ്റർമാർ സ്പിന്നർമാർക്കെതിരെ മികച്ചവരെന്ന് തെറ്റിദ്ധാരണ മാത്രമെന്ന് സൈമൺ ഡൗൾ

അടുത്ത ലേഖനം
Show comments