Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല, അയാള്‍ ക്രീസില്‍ ഉണ്ടെങ്കില്‍ ഒട്ടും സേഫല്ല; അവസാന ഓവറില്‍ ധോണിയെ കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നെന്ന് സഞ്ജു സാംസണ്‍

ഒരു തന്ത്രവും ധോണിക്കെതിരെ ചെലവാകില്ലെന്നാണ് സഞ്ജു പറയുന്നത്

Sanju Samson about Dhoni
, വ്യാഴം, 13 ഏപ്രില്‍ 2023 (08:56 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് റണ്‍സിന് ജയിച്ചതിനു പിന്നാലെ അവസാന ഓവറുകളില്‍ താന്‍ അനുഭവിച്ച ടെന്‍ഷന്‍ വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. ധോണി ക്രീസില്‍ ഉണ്ടായിരുന്നതുകൊണ്ട് കാര്യങ്ങള്‍ ഒട്ടും സുരക്ഷിതമായിരുന്നില്ലെന്ന് സഞ്ജു പറഞ്ഞു. ഒരു തന്ത്രവും ധോണിക്കെതിരെ ചെലവാകില്ലെന്നാണ് സഞ്ജു പറയുന്നത്. 
 
' ചെപ്പോക്കില്‍ എനിക്ക് അത്ര നല്ല ഓര്‍മകള്‍ അല്ല. ഇവിടെ ഇതുവരെ ജയിച്ചിട്ടില്ല. അതുകൊണ്ട് ഈ കളി ജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അവസാന രണ്ട് ഓവറില്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഞാന്‍ അത് പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചു. പക്ഷേ ക്രീസില്‍ ധോണിയുള്ളപ്പോള്‍ ഒട്ടും സുരക്ഷിതമല്ല. അദ്ദേഹത്തോടും അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളോടും നമുക്ക് ബഹുമാനം ഉണ്ടായിരിക്കണം. അദ്ദേഹത്തിനെതിരെ തന്ത്രങ്ങളൊന്നും ഫലിക്കില്ല,' സഞ്ജു പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തൊരു തിരിച്ചുവരവ്, ക്ലാസ് ഈസ് ക്ലാസ്; അജിങ്ക്യ രഹാനെയെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലേക്ക് പരിഗണിക്കും