Select Your Language

Notifications

webdunia
webdunia
webdunia
webdunia

എട്ടാം വിവാഹവാര്‍ഷികത്തില്‍ ഭാര്യയുടെ മുഖം ആദ്യമായി പുറത്തുവിട്ട് ഇര്‍ഫാന്‍ പത്താന്‍, ചില്ലറക്കാരിയല്ല ഇര്‍ഫാന്റെ ഭാര്യ സഫാ ബെയ്ഗ്

Irfan Pathan and Wife

അഭിറാം മനോഹർ

, ഞായര്‍, 4 ഫെബ്രുവരി 2024 (15:15 IST)
Irfan Pathan and Wife
വിവാഹശേഷം ആദ്യമായി ഭാര്യയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. തന്റെ എട്ടാം വിവാഹവാര്‍ഷിക ദിനത്തിലാണ് ഭാര്യ സഫ ബേഗിനൊപ്പമുള്ള ചിത്രം ഇര്‍ഫാന്‍ പങ്കുവെച്ചത്. സഫയോടൊപ്പമുള്ളത് മനോഹരമായ യാത്രയാണെന്നും മൂഡ് ബസ്റ്റര്‍,കൊമേഡിയന്‍,പ്രശ്‌നക്കാരി,സുഹൃത്ത്, തന്റെ കുട്ടികളുടെ ഉമ്മ തുടങ്ങി എല്ലാ റോളുകളിലും സഫ തന്റെ ആത്മാവിനെ കീഴ്‌പ്പെടുത്തിയെന്നും ഭാര്യയെന്ന നിലയില്‍ എട്ടാം വിവാഹവാര്‍ഷിക ദിനത്തില്‍ നിന്നെ ഞാന്‍ അത്രയേറെ സ്‌നേഹിക്കുന്നുവെന്നും ഇര്‍ഫാന്‍ പത്താന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
 
മുന്‍പ് പലപ്പോഴും ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇര്‍ഫാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും മുഖാവരണങ്ങള്‍ ധര്‍ച്ച ചിത്രങ്ങളായിരുന്നു അവയെല്ലാം. 28 കാരിയായ സഫാ ബെയ്ഗ് സൗദി വംശജയാണ്. സൗദിയിലെ പ്രശസ്തമായ ബിസിനസ് കുടുംബത്തില്‍ മിര്‍സ ഫാറൂഖ് ബെയ്ഗിന്റെ നാലു പെണ്മക്കളില്‍ ഒരാളാണ് സഫാ. ജിദ്ദയിലെ ഇന്റര്‍നാഷ്ണല്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് മോഡലിംഗിലും സഫാ തിളങ്ങി. ഗള്‍ഫ് മേഖലയിലെ പല മുന്‍നിര മാഗസിനുകളുടെയും കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Irfan Pathan (@irfanpathan_official)

2016ല്‍ ജിദ്ദയിലെ ട്രൈഡൻ്റ് ഹോട്ടലില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു ഇര്‍ഫാനുമായുള്ള വിവാഹം. വിവാഹത്തിന് 2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. 2 ആണ്മക്കളാണ് ഇര്‍ഫാനുമായ ബന്ധത്തില്‍ സഫയ്ക്കുള്ളത്. ഇമ്രാന്‍, സുലൈമാന്‍ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shubman Gill: വിമർശകരെ വായടയ്ക്കുക, കരിയർ എൻഡ് ആയിട്ടില്ല, മൂന്നാം നമ്പറിൽ ആദ്യ സെഞ്ചുറി കുറിച്ച് ശുഭ്മാൻ ഗിൽ