Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

പ്രണയക്കുരുക്കിൽ പെട്ട് ടീം ഇന്ത്യ, ശാസ്ത്രിയെ വീഴ്ത്തി ബോളിവുഡ് സുന്ദരി?

പ്രണയം
, ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (11:10 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയും ബോളിവുഡ് നടിയും മോഡലുമായ നിമ്രത് കൗറും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ വിരാട്- അനുഷ്ക പ്രണയത്തിന് ശേഷം ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുകയാണ് ഇവരുടെ പ്രണയം.
 
ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്കായി 2015ല്‍ പുതിയ മോഡല്‍ അവതരിപ്പിക്കാനെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ ഒരുമിച്ച് വരാതിരിക്കാൻ ഇവർ ശ്രമിച്ചു. അതിൽ വിജയിക്കുകയും ചെയ്തു.
  
നിലവില്‍ ഇംഗ്ലീഷ്പര്യടനം നടത്തുന്ന ശാസ്ത്രിയ്ക്ക് ആദ്യഭാര്യ റിതുവില്‍ ഒരു അലേക എന്ന പേരില്‍ ഒരു മകളുണ്ട്. റിതുവുമായി പിരിഞ്ഞ ശേഷം ശാസ്ത്രി പിന്നീട് വിവാഹം കഴിച്ചിട്ടില്ല.  
 
അതേസമയം, അനുരാഗ് കശ്യപിന്റെ നിര്‍മ്മാണത്തില്‍ വാസന്‍ ബാല സംവിധാനം ചെയ്ത പെഡ്ലേഴ്‌സ് എന്ന ഹിന്ദി ചിത്രത്തിലെ നായികയായിരുന്നു മുപ്പത്തിയാറുകാരിയായ നിമ്രത് കൗര്‍.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരാജയത്തിനു പിന്നാലെ അശ്വിനെതിരെ രൂക്ഷ വിമർശനം; പരിക്ക് മറവച്ചാണ് താരം കളിച്ചതെന്ന് ആരോപണം