വീട്ടുകാരേക്കുറിച്ചോർക്കുമ്പോൾ പേളിയുടെ നിലപാടുകൾ മാറുന്നു, പ്രണയം തേപ്പിലേക്ക് വഴിമാറുന്നു?

വീട്ടുകാരേക്കുറിച്ചോർക്കുമ്പോൾ പേളിയുടെ നിലപാടുകൾ മാറുന്നു, പ്രണയം തേപ്പിലേക്ക് വഴിമാറുന്നു?

വെള്ളി, 31 ഓഗസ്റ്റ് 2018 (12:04 IST)
മലയാളം ബിഗ് ബോസ് വീട്ടിലെ ചർച്ചാ വിഷയം പേളി-ശ്രീനിഷ് പ്രണയമാണ്. കണ്ടിരിക്കുന്ന പ്രേക്ഷകർക്കും ഇതിന്റെ സത്യാവസ്ഥ മനസിലാകുന്നില്ല. ബിഗ് ബോസ് കൊടുത്ത ടാസ്‌ക്കാണോ ഇതെന്ന് ശ്രീനിഷിന് വരെ സംശയം തോന്നിയിരുന്നു. ഇടയ്‌ക്കിടക്ക് മനസ്സ് മാറുന്ന പേളിയെ കാണുന്നതുകൊണ്ടുതന്നെയാണ് എല്ലാവർക്കും സംശയം ഇരട്ടിക്കുന്നതും.
 
പ്രണയം തുടങ്ങി ആദ്യ നാളുകളിൽ വീട്ടുകാരെ കുറിച്ച് അലോചിച്ചിരുന്നെങ്കിലും പ്രണയം തലയ്‌ക്ക് പിടിച്ചപ്പോൾ അതൊന്നും കുഴപ്പമില്ല എന്ന നിലപാടിലയിരുന്നു പേളി. എന്നാൽ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ശ്രീനിഷിനോട് പിണക്കം നടിച്ചിരുന്നു, വീട്ടിൽ ഇത് ചർച്ചാവിഷയം ആയിക്കാണുമെന്നായിരുന്നു അതിന് പേളി പറഞ്ഞ മറുപടി. എന്നാൽ അതേക്കുറിച്ചൊന്നും ഓർത്ത് ടെൻഷനാകേണ്ട എന്നായിരുന്നു ശ്രീനിഷിന്റെ മറുപടി.
 
ബിഗ് ബോസ് ഹൗസിലെ എല്ലാവരും പേളിയെ കുറ്റപ്പെടുത്തുമ്പോഴും ശ്രീനിഷായിരുന്നു പേളിയുടെ ഏക ആശ്വാസം. ഇപ്പോൾ ഇവരുടെ പ്രണയത്തിന് കട്ട സപ്പോർട്ടായി ഷിയാസുമുണ്ട്. എന്നാൽ ഈ പ്രണയം തേപ്പിലേക്ക് പോകുമെന്നും ചിലയാളുകൾ പറയുന്നുണ്ട്. എന്താണ് ഇരുവരുടേയും മനസ്സിലിരിപ്പെട്ട് കാത്തിരുന്നുതന്നെ കാണേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടി ഭയന്നു, അഡ്വാൻസ് തുക തിരികെ നൽകി- പടം സൂപ്പർഹിറ്റാക്കിയത് ദിലീപ്!