Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജുവിനെ ഭയന്നു, പന്ത് ഫോമിലായി; ധോണിക്ക് തിരിച്ചടി ? !

സഞ്ജുവിനെ ഭയന്നു, പന്ത് ഫോമിലായി; ധോണിക്ക് തിരിച്ചടി ? !

ഗോൾഡ ഡിസൂസ

, തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (15:36 IST)
ഇന്ത്യ - വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽ‌വി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും റിഷഭ് പന്ത് എന്ന തന്റെ പ്രകടനത്തിൽ ആശ്വാസം കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ കളികളിലെല്ലാം നിരാശ മാത്രം നൽകിയ പന്താണ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ പൂണ്ടുവിളയാടിയത്. ഓരോ മത്സരത്തിലും പന്ത് മോശം പെർഫോമൻസ് കാഴ്ച വെച്ചപ്പോൾ ഉയർന്ന് കേട്ടത് ധോണി എന്ന പേര് മാത്രമായിരുന്നു. 
 
എന്നാൽ, അടുത്തിടെ പന്തിന്റെ സ്ഥാനത്ത് മറ്റൊരു പേരു കൂടി ഉയർന്ന് കേൾക്കാൻ തുടങ്ങി. അത് മറ്റാരുടേതുമല്ല, മലയാളി താരം സഞ്ജു സാംസൺ‌ന്റെ ആണ്. മോശം ഫോമിൽ തുടരുമ്പോഴും ക്യാപ്റ്റൻ വിരാട് കോഹ്ലി പന്തിനെ ചേർത്തു പിടിക്കുകയായിരുന്നു. സഞ്ജുവിനെ കണ്ടില്ലെന്നും നടിച്ചു. തനിക്ക് എതിരാളിയായി ധോണിയെന്ന പേര് മാത്രമേ പന്ത് പ്രതീക്ഷിച്ചിരുന്നുള്ളു, അതും വിരമിക്കുന്നത് വരെ. അതിനിനി അധികം നാൾ ഇല്ലല്ലോ എന്ന് കരുതിയാകാം പന്ത് ആശ്വസിച്ചിരുന്നത്. എന്നാൽ അവിടെയാണ് സഞ്ജുവെന്ന പേരും ഉയർന്ന് വന്നത്. 
 
തന്റെ നിലനിൽപ്പ് അകപടത്തിലാണെന്ന് മനസിലാക്കിയ പന്തിന്റെ പുനർ‌ജന്മമാണോ കഴിഞ്ഞ കളിയിൽ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കണ്ടതെന്നാണ് ആരാധകർ ചോദിക്കുന്നത്. അങ്ങനെയെങ്കിൽ, പന്ത് സഞ്ജുവിനെ ഭയന്ന് തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാൻ. സഞ്ജുവിനായി ഫാൻസ് മുറവിളി കൂട്ടുന്നതും ഇതിന്റെ ആക്കം കൂട്ടിയിരിക്കുന്നു. 
 
ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്നും ഒരു നീണ്ട ഇടവേളയെടുത്ത് മാറി നിൽക്കുന്ന ധോണിക്കും പന്ത് വിനയാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എത്രയൊക്കെ പിന്തുണച്ചാലും ധോണിയെത്തിയാൽ, കോഹ്ലിയും ഒരുപക്ഷേ പന്തിനെ മാറ്റിനിർത്തിയേക്കാം. എന്നാൽ, ധോണിയുടെ കൂർമബുദ്ധിയും അദ്ദേഹത്തിന്റെ ആരാധകവൃത്തവുമാണ് മറ്റൊരു കാരണം. പക്ഷേ, ഇതിൽ ധോണിയുടെ ആരാധവൃത്തം  പന്തിനെ ഉൾക്കൊണ്ട് കഴിഞ്ഞിരിക്കുന്നു. ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് ധോണിക്ക് വേണ്ടി ജയ് വിളിച്ചവർ തന്നെ പന്തിനായും ഹർഷാരവം മുഴക്കിയത് ഇതിനുദാഹരണമാണ്. ഈ ഫോമിൽ തന്നെ പന്ത് തുടർന്നാൽ ധോണിക്ക് തിരിച്ച് വരവ് ദുഷ്കരമാകുമോ എന്നും സംശയിക്കുന്നവരുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെറ്റുകൾ ബോധ്യപ്പെട്ടു,ശൈലിമാറ്റത്തിന്റെ സൂചനകൾ നൽകി ഋഷഭ് പന്ത്