Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗില്ലിന് വിശ്രമം, മൂന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണറായി ഇഷാൻ കിഷൻ

ഗില്ലിന് വിശ്രമം, മൂന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണറായി ഇഷാൻ കിഷൻ
, ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (13:40 IST)
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇഷാന്‍ കിഷന്‍ ഓപ്പണറാകും. രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ തിരിച്ചെത്തുന്ന മത്സരത്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ടീം വിശ്രമം നല്‍കിയ സാഹചര്യത്തിലാണ് മൂന്നാം ഏകദിനത്തില്‍ ഇഷാന്‍ ഓപ്പണറാകുന്നത്. ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ നേടിയ അര്‍ധസെഞ്ചുറിക്ക് ശേഷം ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും കിഷന്‍ ടീമില്‍ ഉണ്ടായിരുന്നു.
 
ഓസ്‌ട്രേലിയക്കതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് ഏകദിനത്തിലും ഇഷാന്‍ കളിച്ചിരുന്നു. മധ്യനിരയിലാണ് രണ്ട് മത്സരങ്ങളിലും ഇഷാന്‍ കളിച്ചത്. ഈ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്താന്‍ ഇഷാനായിരുന്നില്ല. ഈ ക്ഷീണം തീര്‍ക്കാന്‍ മൂന്നാം മത്സരത്തില്‍ ഓപ്പണറാകുന്നതൊടെ ഇഷാന് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഓസീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ആദ്യ മത്സരത്തില്‍ 5 വിക്കറ്റിനും രണ്ടാം ഏകദിനത്തില്‍ 99 റണ്‍സുകള്‍ക്കുമാണ് ഇന്ത്യ വിജയം കൈവരിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Suryakumar Yadav: വെറും അഞ്ച് ബൗളര്‍മാരുമായി കളിക്കുമോ? സൂര്യയെ പ്ലേയിങ് ഇലവനിൽ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇങ്ങനെയൊരു റിസ്ക്ക് എടുക്കണം, തലപുകച്ച് ദ്രാവിഡും രോഹിത്തും