Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലിയെ മാറ്റി രോഹിത്തിനെ നായകനാക്കണോ? മറുപടിയുമായി മുൻ ചീഫ് സെലക്‌ടർ

കോലിയെ മാറ്റി രോഹിത്തിനെ നായകനാക്കണോ? മറുപടിയുമായി മുൻ ചീഫ് സെലക്‌ടർ

അഭിറാം മനോഹർ

, തിങ്കള്‍, 9 മാര്‍ച്ച് 2020 (12:32 IST)
ന്യൂസിലൻഡിനെതിരെയുള്ള പര്യടനത്തിന് പിന്നാലെ വലിയ വിമർശനമാണ് ഇന്ത്യൻ നായകൻ വിരാട് കോലിക്കെതിരെ ക്രിക്കറ്റ് ആരാധകരിൽ നിന്നും ഉയരുന്നത്. പരമ്പരയിൽ ബാറ്റിങ്ങിൽ തീർത്തും പരാജയപ്പെട്ട കോലിയുടെ നായകത്വത്തെ ചോദ്യം ചെയ്‌തും നിരവധി പേരാണ് രംഗത്തെത്തിയത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകനായി മികച്ച റെക്കോഡുള്ള രോഹിത് ശർമ്മയെ ഏകദിന ടി20 മത്സരങ്ങളിൽ നായകനാക്കണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.എന്നാൽ ആരാധകരുടെ ഈ വാദം തള്ളികളഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ടീം ചീഫ് സെലക്‌ടറായിരുന്ന എംഎസ്‌കെ പ്രസാദ്.
 
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഉയർന്ന വിജയശതമാനമുള്ള കോലി മികച്ച രീതിയിൽ തന്നെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ടീമിനെ നയിക്കാന്‍ ലഭിച്ച പരിമിതമായ അവസരങ്ങളിലും രോഹിത് മികച്ച റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ കോലിയുടെ ഫോമിനെ പറ്റിയും ക്യാപ്‌റ്റൻസിയെ പറ്റിയും ചർച്ചച്ചെയ്യുന്നത് ഉചിതമാണെന്ന് ഞാൻ കരുതുന്നില്ല എം എസ് കെ പ്രസാദ് പറഞ്ഞു.
 
കഴിഞ്ഞ മൂന്ന് വര്‍ഷമായി കോഹ്ലി മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച പ്രകടനമാണ് വിരാട് കോലി പുറത്തെടുക്കുന്നത്.ഒരു പരമ്പരയില്‍ പരാജയപ്പെട്ടതുകൊണ്ട് മാത്രം നിങ്ങൾക്ക് അയാളെ വിമർശിക്കാൻ കഴിയില്ല. എല്ലാത്തിനും ഉപരിയായി അദ്ദേഹം ഒരു മനുഷ്യനാണ്. കയറ്റവും ഇറക്കവും ബാറ്റിംഗില്‍ സംഭവിക്കും -പ്രസാദ് വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാർദ്ദിക്കും ധവാനും തിരിച്ചെത്തി, ദക്ഷിണാഫ്രിക്കൻ പരമ്പരക്കുള്ള ഇന്ത്യൻ ടീം ഇങ്ങനെ