Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ind vs Eng: രോഹിത്തിനെ കൊണ്ട് ഒന്നും ചെയ്യാനാകില്ല, പരമ്പര ഇംഗ്ലണ്ട് 5-0ന് തൂത്തുവാരുമെന്ന് മോണ്ടി പനേസർ

India, England, Rohit Sharma, India vs England

അഭിറാം മനോഹർ

, ചൊവ്വ, 30 ജനുവരി 2024 (16:20 IST)
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 50ന് തൂത്തുവാരുമെന്ന പ്രവചനവുമായി സ്പിന്നര്‍ മോണ്ടി പനേസര്‍. ഒലി പോപ്പും ടോം ഹാര്‍ട്‌ലിയും കഴിഞ്ഞ ടെസ്റ്റില്‍ നടത്തിയ പ്രകടനം ആവര്‍ത്തിക്കുകയാണെങ്കില്‍ പരമ്പരയില്‍ ഇംഗ്ലണ്ടിന് തിരിഞ്ഞുനോക്കേണ്ട ആവശ്യം തന്നെ വരില്ലെന്നും സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ കാണാനായ മികച്ച സെഞ്ചുറികളില്‍ ഒന്നാണ് പോപ്പ് നേടിയതെന്നും പനേസര്‍ പറയുന്നു.
 
ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഒലി പോപ്പിനെയും അദ്ദേഹത്തിന്റെ റിവേഴ്‌സ് സ്വീപ്പിനെയും എങ്ങനെ പ്രതിരോധിക്കണമെന്ന കാര്യത്തില്‍ രോഹിത്തിന് ഒരു ധാരണയും ഇല്ലായിരുന്നു. ഇംഗ്ലണ്ടിനെ തടുക്കണമെങ്കില്‍ അവരെ സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ അനുവദിക്കരുത്. കോലിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഇംഗ്ലണ്ട് താരങ്ങളെ വെല്ലിവിളിച്ചേനെ. നിങ്ങള്‍ക്ക് അങ്ങനെ ഒരിക്കല്‍ കൂടി ചെയ്യാനാകുമോ എന്ന് മുഖത്ത് നോക്കി ചോദിക്കുമായിരുന്നു. ഈ ഇംഗ്ലണ്ട് ടീം തോല്‍ക്കാന്‍ ഭയമില്ലാത്തവരാണ്. അതുകൊണ്ട് അവരെ ഭയക്കുക തന്നെ വേണം. മോണ്ടി പനേസര്‍ പറഞ്ഞു.
 
ഹൈദരാബാദ് ടെസ്റ്റില്‍ ആദ്യ 2 ദിവസവും ആധിപത്യം പുലര്‍ത്തിയശേഷമായിരുന്നു ഇന്ത്യ അപ്രതീക്ഷിതമായ തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ടിന് 246 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സില്‍ 190 റണ്‍സിന്റെ ഇന്നിങ്ങ്‌സ് ലീഡ് നേടിയിട്ടും മത്സരത്തില്‍ തോല്‍ക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ 196 റണ്‍സുമായി തിളങ്ങിയ ഒലിപോപ്പിന്റെ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. 231 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന നിലയില്‍ നിന്നാണ് 202 റണ്‍സിന് ഓള്‍ ഔട്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിക്ക് വലയ്ക്കുന്നു, ഒപ്പം മൂന്നാം ടെസ്റ്റിൽ കോലിയെത്തുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം, അവസാന 3 ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും