Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിഥി തൊഴിലാളികളെ മുഴുവന്‍ വാക്സിനേറ്റ് ചെയ്യും,മൂന്നാം തരംഗത്തിന് തയ്യാറെടുപ്പ് തുടങ്ങിയെന്ന് മുഖ്യമന്ത്രി

അതിഥി തൊഴിലാളികളെ മുഴുവന്‍ വാക്സിനേറ്റ് ചെയ്യും,മൂന്നാം തരംഗത്തിന് തയ്യാറെടുപ്പ് തുടങ്ങിയെന്ന് മുഖ്യമന്ത്രി
, വ്യാഴം, 3 ജൂണ്‍ 2021 (19:13 IST)
സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്‌ക്കാൻ ജൂണ്‍ 5 മുതല്‍ 9 വരെയുള്ള ദിവസങ്ങളിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്തി പിണറായി വിജയൻ. ടിപിആർ നിരക്ക് 15ൽ താഴെ എത്താത്ത സാഹചര്യത്തിലാണ് ലോക്ക്ഡൗണിന്റെ അവസാന അഞ്ച് ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
 
അവശ്യ സർവീസ് അല്ലാത്ത സ്ഥാപനങ്ങൾ അഞ്ച് മുതൽ ഒമ്പത് വരെ തുറക്കാൻ അനുമതി ഇല്ല. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ 4 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. . അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമെ ജൂൺ 5 മുതൽ 9 വരെ പ്രവർത്തിക്കാൻ അനുമതിയുള്ളു.
 
അതേസമയം മൂന്നാം തരംഗമുണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള നടപടികള്‍ ആരംഭിച്ചതായി സർക്കാർ അറിയിച്ചു. അതിഥി തൊഴിലാളികളെ മുഴുവന്‍ വാക്സിനേറ്റ് ചെയ്യും.മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ പേരേയും വാക്സിനേറ്റ് ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ ജൂണ്‍ അഞ്ച് മുതല്‍ ഒന്‍പത് വരെ അധിക നിയന്ത്രണങ്ങള്‍: മുഖ്യമന്ത്രി