Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയ്യോ..മൂത്രശങ്ക; കളിക്കിടെ ഗ്രൗണ്ട് വിട്ട് ജഡേജ, കാരണം ഇതാണ്

Jadeja left ground during match
, വെള്ളി, 10 ഫെബ്രുവരി 2023 (16:11 IST)
നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 100 കടന്നു. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ ബലത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ കുതിച്ചത്. രോഹിത്തിന് ശേഷം ടീം സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല രവീന്ദ്ര ജഡേജയാണ് ഇപ്പോള്‍ വഹിച്ചുകൊണ്ടിരിക്കുന്നത്. ജഡേജ അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുകയാണ്. 
 
മത്സരത്തിനിടെ ജഡേജ ഡ്രസിങ് റൂമിലേക്ക് ഓടിപോയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 99 ഓവര്‍ പൂര്‍ത്തിയായ സമയത്താണ് ജഡേജ കളം വിട്ടത്. മൂത്രശങ്കയെ തുടര്‍ന്ന് വാഷ് റൂമില്‍ പോകാനാണ് താരം ഡ്രസിങ് റൂമിലേക്ക് ഓടിക്കയറിയത്. ഇതേ തുടര്‍ന്ന് ഏതാനും മിനിറ്റ് കളി നിര്‍ത്തിവെച്ചു. ഈ സമയത്ത് അംപയര്‍ ഡ്രിങ്ക്‌സ് ബ്രേക്ക് അനുവദിക്കുകയായിരുന്നു. അഞ്ച് മിനിറ്റിനു ശേഷം ജഡേജ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചതിയാണ് അവരുടെ രീതി, ഇന്ത്യക്കാർ സ്പിൻ കെണിയൊരുക്കി കാത്തിരിക്കുന്നത് പോലെ ഓസ്ട്രേലിയ ചെയ്യാറില്ല: പോണ്ടിംഗ്