Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: 'ഒരേയൊരു രാജാവ്'; ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കോലിക്ക്

2023 ല്‍ 27 മത്സരങ്ങളില്‍ നിന്ന് 1377 റണ്‍സും ഒരു വിക്കറ്റും 12 ക്യാച്ചുമാണ് കോലി നേടിയത്

Virat Kohli, India, ICC, Cricket News

രേണുക വേണു

, വ്യാഴം, 25 ജനുവരി 2024 (18:15 IST)
Virat Kohli

Virat Kohli: 2023 ലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള ഐസിസി പുരസ്‌കാരം ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലിക്ക്. പോയ വര്‍ഷത്തെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് കോലിയെ തേടി ഈ നേട്ടമെത്തിയത്. ഏകദിന കരിയറില്‍ കോലി 50 സെഞ്ചുറി തികച്ചത് പോയ വര്‍ഷമാണ്. 
 
2023 ല്‍ 27 മത്സരങ്ങളില്‍ നിന്ന് 1377 റണ്‍സും ഒരു വിക്കറ്റും 12 ക്യാച്ചുമാണ് കോലി നേടിയത്. ഏകദിന ലോകകപ്പില്‍ 95.62 ശരാശരിയില്‍ 765 റണ്‍സ് നേടി ടൂര്‍ണമെന്റിലെ മികച്ച താരമായി. മൂന്ന് സെഞ്ചുറികളാണ് ലോകകപ്പില്‍ കോലി നേടിയത്. 
 
ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടി ഏകദിന കരിയറിലെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് കോലി സ്വന്തം പേരിലാക്കിയിരുന്നു. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England 1st Test: ഇന്ത്യയില്‍ വന്നു ബാസ് ബോള്‍ കളിക്കാമെന്നാണോ ഇംഗ്ലണ്ട് കരുതിയത്? കത്തിക്കയറി ജയ്‌സ്വാള്‍