Select Your Language

Notifications

webdunia
webdunia
webdunia
webdunia

Jasprit Bumrah: ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ ബുംറയില്ലെങ്കില്‍ ഹര്‍ഷിത് റാണ ടീമില്‍; നിര്‍ണായക തീരുമാനം ഉടന്‍

പൂര്‍ണമായി കായികക്ഷമത വീണ്ടെടുത്തെങ്കില്‍ മാത്രമേ ബുംറ ചാംപ്യന്‍സ് ട്രോഫി കളിക്കൂ

Jasprit Bumrah: ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ ബുംറയില്ലെങ്കില്‍ ഹര്‍ഷിത് റാണ ടീമില്‍; നിര്‍ണായക തീരുമാനം ഉടന്‍

രേണുക വേണു

, തിങ്കള്‍, 10 ഫെബ്രുവരി 2025 (17:04 IST)
Jasprit Bumrah: ജസ്പ്രിത് ബുംറയ്ക്കു ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ. ബിസിസിഐ അധികൃതരും സെലക്ടര്‍മാരും താരത്തിന്റെ ഫിറ്റ്‌നെസ് നിരീക്ഷിച്ചു വരികയാണ്. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് താരം ഇപ്പോള്‍ ഉള്ളത്. സെലക്ടര്‍മാരും മെഡിക്കല്‍ ടീം അംഗങ്ങളും ബുംറയുടെ കായികക്ഷമത നിരീക്ഷിക്കുകയാണ്. സ്‌കാനിങ്ങിനും താരത്തെ വിധേയനാക്കി. 
 
പൂര്‍ണമായി കായികക്ഷമത വീണ്ടെടുത്തെങ്കില്‍ മാത്രമേ ബുംറ ചാംപ്യന്‍സ് ട്രോഫി കളിക്കൂ. ബുംറയ്ക്കു കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം ഹര്‍ഷിത് റാണ ടീമിലെത്തും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഹര്‍ഷിത് റാണ കളിക്കുന്നുണ്ട്. 
 
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കിടെയാണ് ബുംറയ്ക്കു പരുക്കേറ്റത്. അഞ്ച് ആഴ്ചയെങ്കിലും വിശ്രമം വേണമെന്നായിരുന്നു അന്ന് മെഡിക്കല്‍ സംഘം നല്‍കിയ നിര്‍ദേശം. വിശ്രമത്തിനു ശേഷം തിരിച്ചെത്തിയ താരം നെറ്റ്‌സില്‍ പന്തെറിയുന്നുണ്ടെങ്കിലും ചാംപ്യന്‍സ് ട്രോഫി കളിക്കാനുള്ള ഫിറ്റ്‌നെസ് വീണ്ടെടുത്തോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ല മനുഷ്യര്‍ക്ക് നല്ല കാര്യങ്ങള്‍ വന്നുചേരും, രോഹിത്തിന്റെ സെഞ്ചുറിപ്രകടനത്തെ വാഴ്ത്തി സൂര്യകുമാര്‍ യാദവ്