Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഇത് ബുംറയാടാ, താഴത്തില്ല..! ആദ്യ ഓവറില്‍ രണ്ട് വിക്കറ്റുമായി തിരിച്ചുവരവ് ഗംഭീരമാക്കി

Jasprit Bumrah two wickets in First over
, വെള്ളി, 18 ഓഗസ്റ്റ് 2023 (19:51 IST)
തിരിച്ചുവരവ് ആഘോഷമാക്കി ജസ്പ്രീത് ബുംറ. നീണ്ട മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബുംറ ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയിരിക്കുന്നത്. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന ബുംറ ആദ്യ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഓപ്പണര്‍ ആന്‍ഡ്രു ബാല്‍ബിര്‍ണി (രണ്ട് പന്തില്‍ നാല്), ലോര്‍ക്കാന്‍ ടക്കര്‍ (മൂന്ന് പന്തില്‍ പൂജ്യം) എന്നിവരെയാണ് ബുംറ ആദ്യ ഓവറില്‍ തന്നെ മടക്കിയത്. ബാല്‍ബില്‍ണിയെ ബൗള്‍ഡ് ആക്കിയപ്പോള്‍ ടക്കറിനെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈകളില്‍ എത്തിച്ചു. അതേസമയം ടോസ് ലഭിച്ച ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Ireland 1st T20 Match Live Updates: ഇന്ത്യക്ക് ടോസ്, ഫീല്‍ഡിങ്; സഞ്ജുവിന് വീണ്ടും അവസരം