Webdunia - Bharat's app for daily news and videos

Install App

Jasprit Bumrah: ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ ബുംറ സെറ്റാണ്; പരിശീലനം തുടങ്ങി

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിനിടെയാണ് താരത്തിനു പരുക്ക് പറ്റിയത്

രേണുക വേണു
ചൊവ്വ, 11 ഫെബ്രുവരി 2025 (09:29 IST)
Jasprit Bumrah

Jasprit Bumrah: പരുക്കേറ്റ് ചികിത്സയിലായിരുന്ന ജസ്പ്രിത് ബുംറ ചാംപ്യന്‍സ് ട്രോഫി കളിക്കും. അഞ്ച് ആഴ്ചത്തെ വിശ്രമത്തിനു ശേഷം താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് താരം ഇപ്പോള്‍ ഉള്ളത്. ചെറിയ രീതിയില്‍ ജിമ്മിലും നെറ്റ്‌സിലും ബുംറ പരിശീലനം നടത്തി തുടങ്ങിയെന്നാണ് വിവരം. 
 
ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അവസാന തിയതി ഇന്നാണ്. ബുംറയ്ക്കു പകരം മറ്റൊരു താരത്തെ ഉള്‍പ്പെടുത്തണമെങ്കില്‍ ഇന്ന് തന്നെ തീരുമാനിക്കണം. ഈ സാഹചര്യത്തിലാണ് സെലക്ടര്‍മാരും ബിസിസിഐ മെഡിക്കല്‍ സംഘവും ബുംറയെ നിരീക്ഷിക്കുന്നത്. ഇന്ന് വൈകിട്ടോടെ ബുംറയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. 
 
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിനിടെയാണ് താരത്തിനു പരുക്ക് പറ്റിയത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിലും ബുംറ ഉണ്ടായിരുന്നില്ല. ഫിറ്റ്‌നെസ് വീണ്ടെടുക്കുകയാണെങ്കില്‍ മാത്രം ചാംപ്യന്‍സ് ട്രോഫി ടീമില്‍ ബുംറ ഉണ്ടാകുമെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ അറിയിച്ചിരുന്നത്. ബുംറക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഹര്‍ഷിത് റാണയെ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

അടുത്ത ലേഖനം
Show comments