Webdunia - Bharat's app for daily news and videos

Install App

Mathew Breetzke: അരങ്ങേറ്റ ഏകദിന മത്സരത്തിൽ തന്നെ 150 റൺസ് , ആരാണ് ദക്ഷിണാഫ്രിക്കൻ താരം ബ്രീട്സ്കെ

അഭിറാം മനോഹർ
തിങ്കള്‍, 10 ഫെബ്രുവരി 2025 (19:01 IST)
Breetzke
ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 150 റണ്‍സ് നേടുന്ന ആദ്യ താരമായി ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ മാത്യു ബ്രീട്‌സ്‌കെ. ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലായിരുന്നു ബ്രിട്‌സ്‌കെയുടെ 150 റണ്‍സ് പ്രകടനം. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ബ്രീട്‌സ്‌കെയുടെ സെഞ്ചുറികരുത്തില്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണ് നേടിയത്. 34 റണ്‍സുമായി വിയാന്‍ മള്‍ഡറും 41 റണ്‍സുമായി ജേസണ്‍ സ്മിത്തും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.
 
അരങ്ങേറ്റ ഏകദിനത്തില്‍ ഒരു താരം സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മുന്‍ വെസ്റ്റിന്‍ഡീസ് താരം ഡെസ്മണ്ട് ഹെയ്‌നസിന്റെ 148 റണ്‍സിന്റെ റെക്കോര്‍ഡാണ് താരം തകര്‍ത്തത്. 148 പന്തിലാണ് ബ്രിട്‌സ്‌കെ 150 റണ്‍സ് അടിച്ചെടുത്തത്. 26 കാരനായ താരം 2018ലെ അണ്ടര്‍ 19 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഭാഗമായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരം ബ്രിട്‌സ്‌കെ ആയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് 2023ല്‍ ദക്ഷിണാഫ്രിക്കയുടെ ടി20 ടീമില്‍ താരം ഇടം നേടിയിരുന്നു.എന്നാല്‍ കാര്യമായ പ്രകടനങ്ങള്‍ നടത്താന്‍ താരത്തിനായിരുന്നില്ല.
 
എന്നാല്‍ ഏകദിന ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ ശ്രദ്ധ നേടാന്‍ താരത്തിനായി. അതേസമയം 2025ലെ ഐപിഎല്‍ സീസണില്‍ ലഖ്‌നൗ താരം കൂടിയാണ് ബ്രിട്‌സ്‌കെ. 57 ലക്ഷം രൂപയ്ക്കാണ് താരത്തെ ലഖ്‌നൗ താരലേലത്തില്‍ സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: 'കുറച്ച് ഓവറായിരുന്നു അത്'; റിഷഭ് പന്തിനു നെഗറ്റീവ് പോയിന്റ്

Kerala Cricket league: കേരള ക്രിക്കറ്റ് ലീഗ് ഇത്തവണ കൊഴുക്കും, ലേലപട്ടികയിൽ സഞ്ജുവും ജലജ് സക്സേനയും

India vs England : അർധസെഞ്ചുറിയുമായി ബെൻ ഡെക്കറ്റ്, ചെയ്സിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം, ആദ്യ സെഷൻ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 117 റൺസ്

Sanju Samson to CSK: ഉറപ്പിച്ചോളു, സഞ്ജു ചെന്നൈയിലേക്ക് തന്നെ, സൂചന നൽകി രാജസ്ഥാൻ മുൻ ട്രെയ്നർ

Rishab Pant: എടാ ഒന്ന് നന്നാവടാ... സ്വയം ഉപദേശിച്ച് റിഷഭ് പന്ത്, ഹെഡിങ്ലിയിൽ രസകരമായ കാഴ്ച

അടുത്ത ലേഖനം
Show comments