"ജിമ്മി നീഷാം-രാഹുൽ" പോര് പുതിയ തലത്തിൽ, കണക്കുകൾ ഏപ്രിലിൽ തീർക്കാമെന്ന് ഇരുതാരങ്ങളും

അഭിറാം മനോഹർ
ബുധന്‍, 12 ഫെബ്രുവരി 2020 (13:56 IST)
ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ താരം കെ എൽ രാഹുലും കിവീസ് താരം നീഷാമും തമ്മിൽ കളിക്കളത്തിൽ ഏറ്റുമുട്ടിയിരുന്നു. മത്സരത്തിൽ റൺസ് എടുക്കുവാൻ ഓടുന്നതിനിടെ ജിമ്മി നീഷാം ഇടയിൽ വന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. തുടർന്ന് രാഹുലും നീഷാമും തമ്മിൽ ഗ്രൗണ്ടിൽ തർക്കികയും ചെയ്‌തിരുന്നു. എന്നാലിപ്പോൾ ആ തർക്കം  സാമൂഹിക മാധ്യമങ്ങളും  ഏറ്റെടുത്തിരിക്കുകയാണ്. മൂന്നാം ഏകദിനത്തിലെ ആ സംഭവത്തിനെ പറ്റി ജിമ്മി നിഷാം ട്വീറ്ററിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ സംഭവത്തെ വീണ്ടും ചർച്ചയായിരിക്കുന്നത്.
 
രാഹുല്‍ സിംഗിള്‍ എടുക്കുന്നതിനിടെയുണ്ടായ സംഭവം ഗ്രൗണ്ടില്‍ വെച്ച് തന്നെ ചിരിയില്‍ അവസാനിച്ചെങ്കിലും ഏപ്രിലിലേക്ക് റണ്‍സ് ബാക്കി വെക്കാന്‍ മറക്കല്ലേ എന്ന് ഓർമിപ്പിച്ചുകൊണ്ട് നീഷാം ട്വിറ്ററിലെത്തി. ഏപ്രിലിൽ നടക്കുന്ന ഐ‌പിഎല്ലാണ് താരം സൂചിപ്പിച്ചത്. ഐ‌പിഎൽ പരമ്പരയിൽ ഇരു കളിക്കാരും പഞ്ചാബിനായാണ് കളിക്കുന്നത് കൂടാതെ പഞ്ചാബ് ടീമിന്റെ നായകൻ കൂടിയാണ് കെ എൽ രാഹുൽ. 
 
നമുക്ക് ഈ കണക്ക് ഏപ്രിലില്‍ തീര്‍ക്കാമെന്നാണ് രാഹുൽ ഇതിന് മറുപടിയായി പോസ്റ്റ് ചെയ്‌തത്. കൂടാതെ ഗ്രൗണ്ടില്‍ വെച്ച് നീഷാമിനോട് തര്‍ക്കിക്കുന്ന ഫോട്ടോയും മറുപടിയോടൊപ്പം താരം തമാശയായി പങ്കുവെച്ചു.
 
ഐ‌പിഎല്ലിൽ ഇരു കളിക്കാരുടെയും ടീമായ കിങ്സ് IX പഞ്ചാബും നീഷാമിന്റെ ട്വീറ്റിനടിയിൽ പ്രതികരിച്ചിട്ടുണ്ട്. ഈ തർക്കം കളിക്കളത്തിൽ വെച്ചല്ലെ സംഭവിച്ചത്, ഇത് പഞ്ചാബിന്റെ ഗ്രൗണ്ടിൽ പരിഹരിച്ചാൽ എങ്ങനെയിരിക്കുമെന്നാണ് ടീം രണ്ടുപേരോടുമായി ചോദിച്ചത്. എന്തായാലും കളിക്കളത്തിലെ ശത്രുക്കളെ ഏപ്രിലിൽ ഒരേ ജേഴ്സിയിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kevin Peterson: സ്നേഹമല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ല, ഇന്ത്യ പ്രിയപ്പെട്ടതാകാൻ കാരണങ്ങളുണ്ട്: കെവിൻ പീറ്റേഴ്സൺ

Hardik Pandya: പാണ്ഡ്യയുടെ കാര്യത്തിൽ റിസ്കെടുക്കില്ല, ഏകദിന സീരീസിൽ വിശ്രമം അനുവദിക്കും

ഗുവാഹത്തി ടെസ്റ്റ്: റബാഡയ്ക്ക് പകരം ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കൻ ടീമിൽ

ഗില്ലിനും ശ്രേയസിനും പകരം ജയ്സ്വാളും റിഷഭ് പന്തും എത്തിയേക്കും, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

വെറും ഒന്നരലക്ഷം പേരുള്ള ക്യുറസോ പോലും ലോകകപ്പ് കളിക്കുന്നു, 150 കോടി ജനങ്ങളുള്ള ഇന്ത്യ റാങ്കിങ്ങിൽ പിന്നെയും താഴോട്ട്

അടുത്ത ലേഖനം
Show comments