Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജു പ്രതിഭയുടെ കൂടാരമാണ്, മികച്ച നായകനായും അവൻ വളരുന്നു: ജോ റൂട്ട്

സഞ്ജു പ്രതിഭയുടെ കൂടാരമാണ്, മികച്ച നായകനായും അവൻ വളരുന്നു: ജോ റൂട്ട്
, വ്യാഴം, 30 മാര്‍ച്ച് 2023 (12:32 IST)
ഐപിഎൽ ടൂർണമെൻ്റിന് നാളെ തുടക്കമാകുമ്പോൾ വലിയ ആവേശത്തിലാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികൾ. വിവിധ ഫ്രാഞ്ചൈസികൾക്കായി ലോകക്രിക്കറ്റിലെ വമ്പൻ താരങ്ങൾ അണിനിരക്കുമ്പോൾ ഇത്തവണത്തെ ഐപിഎല്ലിലും ആവേശം അണപൊട്ടുമെന്ന് ഉറപ്പ്. ഇത്തവണത്തെ ടൂർണമെൻ്റിൽ ഏറ്റവും സന്തുലിതമായ ടീമുകളിലൊന്നാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്.
 
 ലോകക്രിക്കറ്റിലെ മുൻനിര താരമായ ഇംഗ്ലണ്ടിൻ്റെ ജോ റൂട്ടും ഇത്തവണ രാജസ്ഥാൻ നിരയിലുണ്ട്. ടീമിനെ പറ്റിയും നായകൻ സഞ്ജു സാംസണിനെ പറ്റിയും വലിയ മതിപ്പാണ് ജോ റൂട്ടിനുള്ളത്. കഴിഞ്ഞ വർഷം ഫ്രാഞ്ചൈസിയെ സംബന്ധിച്ചിടത്തോളം മികച്ച വർഷമായിരുന്നു. ഞാൻ സഞ്ജു സാംസൺ കളിക്കുന്നത് ആസ്വദിച്ചിരുന്നു. അവൻ കഴിവുകളുടെ ഒരു കൂടാരമാണെന്നാണ് ഞാൻ കരുതുന്നത്. കൂടാതെ ഓരോ വർഷവും മുന്നേറാൻ അവന് സാധിക്കുന്നുണ്ട്. ഒരു കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും ഓരോ വർഷവും മുന്നേറാൻ സഞ്ജുവിനാകുന്നു. റൂട്ട് പറഞ്ഞു.
 
ഒരു കുടുംബത്തെ പോലുള്ള അന്തരീക്ഷമാണ് ടീമിനുള്ളത്. എനിക്ക് മികച്ച സ്വീകരണമാണ് ടീമിൽ നിന്നും ലഭിച്ചത്. എന്നെ ടീമിലെത്തിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുള്ളതായി ടീം പറഞ്ഞു. ഞാൻ ഈ ടീമിന് വേണ്ടി എനിക്കെന്ത് ചെയ്യാൻ സാധിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ്. ടീമിനായി എനിക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ജോ റൂട്ട് പറഞ്ഞു. അശ്വിനൊപ്പം കളിക്കാൻ പറ്റുന്നു എന്നതിനെ താൻ ആകാംക്ഷയോടെയാണ് നോക്കികാണുന്നതെന്നും ഇത്തരം കളിക്കാരിൽ നിന്നും ഒരുപാട് പഠിക്കാൻ സാധിക്കുമെന്നും റൂട്ട് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എട്ടിന്റെ പണി; ക്യാംപില്‍ പരുക്ക് തലവേദന