Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊൽക്കത്തയിൽ ഇന്ത്യ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു, അടുത്ത കളിയിൽ 40-6 എന്ന നിലയിലേക്ക് വീഴും: ജോഫ്ര ആർച്ചർ

Archer

അഭിറാം മനോഹർ

, വെള്ളി, 24 ജനുവരി 2025 (13:52 IST)
Archer
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നേടിയ 7 വിക്കറ്റിന്റെ ആധികാരിക വിജയം ഭാഗ്യത്തിന്റെ ബലത്തില്‍ സംഭവിച്ചതാണെന്ന് ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. കൊല്‍ക്കത്തയിലെ സാഹചര്യങ്ങള്‍ ബൗളിംഗിന് അനുകൂലമായിരുന്നുവെന്നും ആര്‍ച്ചര്‍ ഡെയ്ലി മെയ്ലിനോട് പറഞ്ഞു.
 
 കൊല്‍ക്കത്തയിലെ സാഹചര്യം എന്റെ ബൗളിംഗിനെ തുണയ്ക്കുന്നതായിരുന്നു. മറ്റ് ബൗളര്‍മാരും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. എന്നാല്‍ ഭാഗ്യം ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കൊപ്പം നിന്നു. അവര്‍ ഉയര്‍ത്തിയടിച്ച ഒരുപാട് പന്തുകള്‍ കൈപ്പടിയിലൊതുക്കാന്‍ ഞങ്ങള്‍ക്കായില്ല. അടുത്ത കളിയില്‍ അതൊക്കെ കൈയിലെത്തിയാല്‍ ഇന്ത്യയെ 40ന് 6 എന്ന നിലയിലേക്ക് തള്ളിയിടാനാവുമെന്നും ആര്‍ച്ചര്‍ പറഞ്ഞു. തുടക്കത്തില്‍ വിക്കറ്റ് പോയിട്ടും ആക്രമണോത്സുകമായി കളിക്കാന്‍ ശ്രമിച്ച ഇംഗ്ലണ്ട് ബാറ്റര്‍മാരെയും ആര്‍ച്ചര്‍ ന്യായീകരിച്ചു.
 
 തുടക്കത്തിലെ തകര്‍ത്തടിക്കാന്‍ ശ്രമിക്കണം. 3-4 വിക്കറ്റുകള്‍ വീണേക്കാം. എന്നാലും ശ്രമം തുടരണം. തുടക്കത്തില്‍ വിക്കറ്റുകള്‍ പോയാല്‍ ടീമുകള്‍ പ്രതിരോധിക്കാന്‍ നോക്കും. ഞങ്ങള്‍ വീണ്ടും വീണ്ടും ശ്രമിച്ചു. അടുത്ത കളിയിലും ഇതേ രീതി തന്നെ തുടരും. ആര്‍ച്ചര്‍ പറഞ്ഞു. മത്സരത്തില്‍ 2 സഞ്ജു സാംസണിന്റെയും സൂര്യകുമാര്‍ യാദവിന്റെയും വിക്കറ്റുകള്‍ ആര്‍ച്ചര്‍ക്കായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇൻസ്റ്റയിൽ പരസ്പരം അൺഫോളോ ചെയ്തു, മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗും ആരതി അഹ്ലാവതും വിവാഹമോചിതരാകുന്നുവെന്ന് സൂചന