Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20 ലോകകപ്പിന് തൊട്ടുമുന്‍പായി അപ്രതീക്ഷിത നീക്കം, വിരമിക്കല്‍ പ്രഖ്യാപനവുമായി കെയ്ന്‍ വില്യംസണ്‍

Kane Williamson, T20 Format, Retirement, Cricket News,കെയ്ൻ വില്യംസൺ, ടി20 ഫോർമാറ്റ്, വിരമിക്കൽ,ക്രിക്കറ്റ് വാർത്ത

അഭിറാം മനോഹർ

, ഞായര്‍, 2 നവം‌ബര്‍ 2025 (12:48 IST)
ടി20 ലോകകപ്പിന് 4 മാസം മാത്രം ബാക്കിനില്‍ക്കെ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍. ന്യൂസിലന്‍ഡിനായി 93 ടി20 മത്സരങ്ങളില്‍ നിന്ന് 33 റണ്‍സ് ശരാശരിയില്‍ 3 അര്‍ധസെഞ്ചുറികളടക്കം 2575 റണ്‍സാണ് താരം നേടിയത്. 75 മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനെ നയിച്ചത് വില്യംസണായിരുന്നു.
 
2021ല്‍ വില്യംസണ് കീഴില്‍ ലോകകപ്പ് ഫൈനലില്‍ എത്താന്‍ ന്യൂസിലന്‍ഡിനായിരുന്നു. 2016ലും 2022ലും ടീമിനെ സെമിയിലെത്തിക്കാനും വില്യംസണിനായി. 2024ലെ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായതോടെയാണ് വില്യംസണ്‍ നായകസ്ഥാനത്ത് നിന്നും പിന്‍വാങ്ങിയത്. അടുത്തിടെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നിന്നും വിട്ടുനിന്ന വില്യംസണ് പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Women's ODI Worldcup Final : മഴ കളിമുടക്കിയാൽ കിരീടം ആർക്ക്?, ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനലിൽ വില്ലനായി മഴയെത്താൻ സാധ്യത