Women's ODI Worldcup Final : മഴ കളിമുടക്കിയാൽ കിരീടം ആർക്ക്?, ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനലിൽ വില്ലനായി മഴയെത്താൻ സാധ്യത
മഴ കളി തടസപ്പെടുത്തിയാലും റിസര്‍വ് ദിനമായി മത്സരം തിങ്കളാഴ്ച നടത്തും.
ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന ലോകകപ്പ് ഫൈനലിലേക്ക് കണ്ണും നട്ടിരിക്കെ ഭീഷണിയായി മഴ. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ 25-50 ശതമാനം മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ കളി തടസപ്പെടുത്തിയാലും റിസര്‍വ് ദിനമായി മത്സരം തിങ്കളാഴ്ച നടത്തും.
കഴിയുന്നതും ഞായറാഴ്ച തന്നെ മത്സരങ്ങള്‍ അവസാനിപ്പിക്കാനാകും ഐസിസിയുടെ ശ്രമം. 2 ടീമുകളും മിനിമം 20 ഓവര്‍ വീതം കളിച്ചാല്‍ മത്സരത്തിന് ഫലമുണ്ടാകും.റിസര്‍വ് ദിനത്തിലും മത്സരം പൂര്‍ത്തിയാകാതെ വരികയാണെങ്കില്‍ വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ പങ്കുവെയ്ക്കും.
ലോകകപ്പ് സെമിയില്‍ ശക്തരായ ഓസ്‌ട്രേലിയയെ തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ ഫൈനല്‍ പ്രവേശനം നേടിയത്. അതേസമയം ഇംഗ്ലണ്ടിനെയാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഫൈനല്‍ മത്സരത്തില്‍ ആര് വിജയിച്ചാലും പുതിയ ചാമ്പ്യനാകും ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ മുത്തമിടുക.