Webdunia - Bharat's app for daily news and videos

Install App

എന്നെ ടീമിൽ നിന്നും ഒഴിവാക്കി, കപിൽ ദേവിനെ കൊല്ലാൻ ഞാൻ പിസ്റ്റളുമായി വീട്ടിൽ പോയി, വീട്ടിൽ അമ്മ ഉള്ളത് കൊണ്ട് മാത്രം വെറുതെ വിട്ടു: യോഗ് രാജ് സിംഗ്

അഭിറാം മനോഹർ
തിങ്കള്‍, 13 ജനുവരി 2025 (14:28 IST)
Yograj singh
വിവാദപരാമര്‍ശങ്ങളുടെ പേരില്‍ എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന താരമാണ് ക്രിക്കറ്റ് താരമായ യുവരാജ് സിംഗിന്റെ പിതാവും മുന്‍ ടീം അംഗവുമായ യോഗ് രാജ് സിംഗ്. യുവരാജ് സിംഗിന്റെ കരിയര്‍ തകര്‍ത്തത് ധോനിയാണെന്നും അതിന് ഒരിക്കലും മാപ്പ് നല്‍കില്ലെന്നും യോഗ് രാജ് സിംഗ് പല വേദികളിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിഹാസതാരമായ കപില്‍ ദേവിനെ പറ്റിയുള്ള യോഗ് രാജ് സിംഗിന്റെ പരാമര്‍ശങ്ങളാണ് ചര്‍ച്ച്ചയാകുന്നത്.
 
 നോര്‍ത്ത് സോണിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും നായകനായതിന് ശേഷം കപില്‍ ദേവ് തന്നെ അന്യായമായി ടീമില്‍ നിന്നും പുറത്താക്കിയെന്നും തനിക്ക് നേരെ നടന്നത് അന്യായമാണ് എന്നതിനാല്‍ കപില്‍ ദേവിനെ കാണാന്‍ പിസ്റ്റളുമായി താന്‍ വീട്ടിലേക്ക് പോയെന്നുമാണ് യോഗ് രാജ് സിംഗ് ഇപ്പോള്‍ വെളിപ്പെടുത്തിയത്. ഒരു കാരണവുമില്ലാതെയാണ് കപില്‍ എന്നെ പുറത്താക്കിയത്. ഞാന്‍ എന്റെ പിസ്റ്റളെടുത്ത് സെക്ടര്‍ 9ലെ കപിലിന്റെ വീട്ടിലേക്ക് പോയി. അവന്‍ അമ്മയോടൊപ്പമാണ് പുറത്തിറങ്ങിയത്.
 
 ഒരു ഡസന്‍ തവണയെങ്കിലും ഞാന്‍ അധിക്ഷേപിച്ചു. നിങ്ങള്‍ ചെയ്തതിന് നിങ്ങള്‍ വില നല്‍കേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് നിന്റെ തലയില്‍ തന്നെ ഷൂട്ട് ചെയ്യണം. എന്നാല്‍ ഞാനത് ചെയ്യുന്നില്ല. കാരണം നിങ്ങള്‍ക്ക് ഭക്തയായ ഒരു അമ്മയുണ്ട്. അവരിവിടെ നില്‍ക്കുന്നു. ഞാന്‍ ഷബ്‌നത്തോട് പറഞ്ഞു. നമുക്ക് പോകാം. ആ നിമിഷം ഞാന്‍ ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന് തീരുമാനിച്ചു. യോഗ് രാജ് സിംഗ് പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

Liam Livingstone: 'ബാറ്റിങ് തകര്‍ച്ചയില്‍ രക്ഷകനാകാന്‍ വിളിച്ചെടുത്തു, ആദ്യം തകരുന്നത് പുള്ളി തന്നെ'; ലിവിങ്സ്റ്റണിനു ട്രോള്‍

Royal Challengers Bengaluru: ചിന്നസ്വാമിയില്‍ മൂന്നാം തോല്‍വി; ആര്‍സിബിക്ക് തലവേദന തുടരുന്നു

ബിസിസിഐ വാർഷിക കരാർ ഉടൻ പ്രഖ്യാപിക്കും, അഭിഷേക് ശർമ, നിതീഷ് റെഡ്ഡി, ഹർഷിത് റാണ എന്നിവർക്ക് സാധ്യത

പരിക്കേറ്റ ഗ്ലെൻ ഫിലിപ്സിന് പകരം ദസുൻ ഷനകയെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്

ഡോൺ കാർലോയുടെ കസേര തെറിക്കും, കോപ്പ ഡേൽ റെ ഫൈനലിന് ശേഷം സ്ഥാനമൊഴിയുമെന്ന് സൂചന

അടുത്ത ലേഖനം
Show comments