Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാന്‍സര്‍ തരണം ചെയ്ത് വന്ന യുവരാജിന് ഫിറ്റ്‌നസ് ഇളവ് നല്‍കാന്‍ കോലി തയ്യാറായില്ല, താരത്തിന്റെ അപ്രതീക്ഷിത വിരമിക്കലിന് കാരണം വിരാട് കോലി!

Kohli- Yuvraj

അഭിറാം മനോഹർ

, വെള്ളി, 10 ജനുവരി 2025 (14:24 IST)
Kohli- Yuvraj
മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടറും ഇതിഹാസതാരവുമായ യുവരാജ് സിംഗിന്റെ അപ്രതീക്ഷിതമായ വിരമിക്കലിന് കാരണക്കാരന്‍ സൂപ്പര്‍ താരം വിരാട് കോലിയാണെന്ന് വെളിപ്പെടുത്തല്‍. കാന്‍സറിനെ തോല്‍പ്പിച്ച് ടീമില്‍ തിരിച്ചെത്തിയ യുവരാജിന് അധികകാലം ഇന്ത്യന്‍ ടീമില്‍ തുടരാനായിരുന്നില്ല. ഫിറ്റ്‌നസ് ഇളവുകള്‍ക്കായി യുവരാജ് അന്ന് ഇന്ത്യന്‍ നായകനായിരുന്ന കോലിയെ സമീപിച്ചെന്നും എന്നാല്‍ ഈ ആവശ്യം കോലി നിരസിച്ചെന്നും മുന്‍ ഇന്ത്യന്‍ താരമായ റോബിന്‍ ഉത്തപ്പയാണ് വെളിപ്പെടുത്തിയത്.
 
ടീമിലെ ഒരു താരം ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ ടീം ക്യാപ്റ്റന്‍ ആ താരത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്. ഫിറ്റ്‌നസ് ടെസ്റ്റില്‍ യുവരാജ് പോയിന്റ് കിഴിവ് ആവശ്യപ്പെട്ടെങ്കിലും ടീം മാനേജ്‌മെന്റ് ഇത് നിരസിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായ ആന്‍സറിനെ തരണം ചെയ്താണ് അദ്ദേഹം ടീമില്‍ തിരിച്ചെത്തിയത്. പോയിന്റില്‍ ഇളവ് കിട്ടാതിരുന്നിട്ട് കൂടി യുവരാജ് കഴിവ് തെളിയിച്ച് ടീമിലെത്തി. എന്നാല്‍ 2 കളികളില്‍ മാത്രം ഉള്‍പ്പെടുത്തി പിന്നീട് അദ്ദേഹത്തെ ടീമിലേക്ക് പരിഗണിച്ചില്ല.
 
അന്ന് ടീം ക്യാപ്റ്റന്‍ കോലിയായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ചായിരുന്നു അന്ന് ടീമിലെ കാര്യങ്ങള്‍. തന്റെ വഴിക്ക് ടീം വരണം അല്ലെങ്കില്‍ അവര്‍ക്ക് പുറത്ത് പോകാം എന്ന നയമായിരുന്നു കോലിയ്ക്ക്. ഉത്തപ്പ വ്യക്തമാക്കി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ്. 2007ലെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് കിരീടനേട്ടങ്ങളും സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് യുവരാജ് വഹിച്ചത്. 2011ലെ ലോകകപ്പ് വിജയത്തിന് ശേഷമായിരുന്നു കാന്‍സര്‍ ബാധിതനാണെന്ന കാര്യം യുവരാജ് വെളിപ്പെടുത്തിയത്. പിന്നീട് അസുഖത്തെ നേരിട്ട് ജീവിതത്തിലേക്കും ക്രിക്കറ്റിലേക്കും തിരിച്ചെത്താന്‍ യുവരാജിനായിരുന്നു. എന്നാല്‍ രണ്ടാം വരവില്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ യുവരാജിന് കഴിഞ്ഞിരുന്നില്ല. 2019ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടുത്ത അവഗണന, അശ്വിൻ അപമാനിക്കപ്പെട്ടു, മാന്യനായത് കൊണ്ട് അവൻ ഒന്നും പറയുന്നില്ല, ഗംഭീർ നീതി പാലിച്ചില്ല: ഗുരുതര ആരോപണങ്ങളുമായി മുൻ ഇന്ത്യൻ താരം