Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവരാജിന് ശേഷം ഇത്ര അനായാസയതയോടെ സിക്സടിക്കുന്ന മറ്റൊരു താരമില്ല, സഞ്ജുവിനെ പുകഴ്ത്തി ബംഗാർ

Sanju Samson

അഭിറാം മനോഹർ

, ഞായര്‍, 12 ജനുവരി 2025 (16:42 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിങ്ങിന് ശേഷം ഏറ്റവും അനായാസമായി സ്ഥിരതയോടെ സിക്‌സുകള്‍ നേടുന്ന താരം സഞ്ജു സാംസണാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ബാറ്റിംഗ് പരിശീലകനുമായ സഞ്ജയ് ബംഗാര്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം പിടിച്ചതോടെയാണ് പ്രശംസയുമായി ബംഗാര്‍ രംഗത്ത് വന്നത്.
 
 ജനുവരി 22ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ടി20 മത്സരത്തോടെയാകും ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് തുടക്കമാവുക. 2024ല്‍ ഗംഭീര ഫോമിലായിരുന്ന സഞ്ജു ആ വര്‍ഷം ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശിനെതിരെ ഹൈദരാബാഫില്‍ സെഞ്ചുറിയുമായി വരവറിയിച്ച സഞ്ജു പിന്നീട് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും സെഞ്ചുറികളുമായി തിളങ്ങി.
 
 ദീര്‍ഘനാളായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പടിവാതിലുള്ള കളിക്കാരനാണ് സഞ്ജു. ഇപ്പോഴാണ് സഞ്ജുവിന് ശരിയായ രീതിയില്‍ തുടര്‍ച്ചയായി അവ്‌സരങ്ങള്‍ ലഭിച്ചത്. ഏതൊരു താരമാണെങ്കിലും മൂന്നോ നാലോ മത്സരങ്ങളില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചെങ്കില്‍ മാത്രമെ സ്വതന്ത്ര്യമായി തനത് ശൈലിയില്‍ കളിക്കാനാകു.  ആദ്യ ഓവറുകളില്‍ ഫീല്‍ഡിംഗ് നിയന്ത്രണമുള്ളത് സഞ്ജുവിന് അനുകൂലമാണ്. തുടര്‍ച്ചയായി സിക്‌സറുകള്‍ നേടാന്‍ കഴിവുള്ള താരമാണ് സഞ്ജു. എത്ര അനായാസമായാണ് അദ്ദേഹം സിക്‌സടിക്കുന്നത്. സാക്ഷാല്‍ യുവരാജ് സിങ്ങിന് ശേഷം ഇത്ര അനായാസതയോടെ സ്ഥിരമായി സിക്‌സര്‍ നേടുന്ന താരം സഞ്ജുവാണ്. ഫോമിലായി കഴിഞ്ഞാല്‍ സഞ്ജു ബാര്‍ ചെയ്യുന്നത് കാണാന്‍ തന്നെ അഴകാണ്. ബംഗാര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാമ്പ്യൻസ് ട്രോഫി വരെ രോഹിത് നായകനായി തുടരും, ഫോമിലെത്തിയില്ലെങ്കിൽ കോലിയ്ക്കും പണി കിട്ടും, നിർണായക തീരുമാനം