Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 വയസ് വ്യത്യാസമുണ്ട് ഈ അമ്മയും മകളും തമ്മിൽ ! പക്ഷേ ഇതിൽ അമ്മ ആരാണ് ?

24 വയസ് വ്യത്യാസമുണ്ട് ഈ അമ്മയും മകളും തമ്മിൽ ! പക്ഷേ ഇതിൽ അമ്മ ആരാണ് ?
, ചൊവ്വ, 25 ഫെബ്രുവരി 2020 (13:47 IST)
അമ്മയും മകളും തമ്മിലുള്ള പ്രായ വ്യത്യാസമല്ല. ഇക്കൂട്ടത്തിൽ അരാണ് അമ്മ എന്നായിരിക്കും ആളുകൾ ചോദിക്കുക. കഴ്ചയിൽ രണ്ട് സഹോദരിമരെന്നോ, സുഹൃത്തുക്കൾ എന്നോ മാത്രമേ തോന്നു. എന്നാൽ അങ്ങനെയല്ല. 43കാരിയായ ജോളിൻ ഡയസും 19കാരി മകൾ മെയ്‌ലാനി പാർക്ക്‌സുമാണിത്. ആർക്കും വിശ്വാസം വന്നേക്കില്ല എന്ന് മാത്രം.
 
കാഴ്ചയിൽ അത്ര ചെറുപ്പമാണ് ജോളിൻ. മകളുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് ജോളിൻ ശ്രദ്ധിക്കപ്പെടുന്നത്. അമ്മയെന്ന് മകൾ പരിചയപ്പെടുത്തുമ്പോൾ ആളുകൾ വിശ്വസിക്കാൻ കൂട്ടാക്കിയിരുന്നില്ല. എങ്ങനെയാണ് ഇത്ര ചെറുപ്പൊമായിരിക്കാൻ കഴിയുന്നത് എന്ന് ചോദിച്ചുള്ള സന്ദേശങ്ങളാണ് ഇപ്പോൾ ജോളിനെ തേടിയെത്തുന്നത്.
 
ആരോഗ്യകരമായ ജീവിതശൈലിയും ചർമ്മത്തിന് മികച്ച പരിചരനം നൽകുന്നതുമാണ് പ്രായം തന്നെ ബാധിക്കാതിരിക്കാൻ കാരണം എന്ന് ജോളിൻ പറയുന്നു. 12ആത്തെ വയസ് മുതൽ ചർമ്മ സംരക്ഷണം ആരംഭിച്ചു. പുറത്തുപോകുമ്പോൾ സൺസ്ക്രീം ഉപയോഗിയ്ക്കും. പോഷക സമ്പുഷ്ടമായ ആഹാരം മാത്രമാണ് കഴിക്കറുള്ളത്. അപൂർവമായി മാത്രമേ മധ്യപിക്കാറുള്ളു. വർക്കൗട്ട് ഒരിക്കലും മുടക്കാറില്ല ഇതൊക്കെയാണ് യുവത്വത്തിന് പിന്നിൽ എന്ന് ജോളിൻ പറയുന്നു.
 
ഒന്നിനെ കുറിച്ചും ആശങ്കകളില്ലാതെ ഈ നിമിഷത്തിൽ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും ജോളിൻ പറയുന്നു. അമ്മായുടെ അതേ ജീവിതശൈലി തന്നെയാണ് ഇപ്പോൾ മകളും പിന്തുടരുന്നത്. യാത്രകളും ഷോപ്പിങും ആഘോഷങ്ങളുമെല്ലാമായി ഈ അമ്മയും മകളും ജീവിതം ആസ്വദിക്കുമയാണ്. വലിയ കൂട്ടം ആരാധകർ തന്നെ ഇവർക്കിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 

#happythanksgivng


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് പോയന്റുകൾ, പുതിയ 200 സിഎൻജി സ്റ്റേഷനുകൾ, പദ്ധതിയുമായി ഐഒസി !