Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരുൺ നായർക്ക് പകരം ദേവ്ദത്തോ?, വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം നാളെ

Oval Test, India vs England, India vs England 5th Test Day 1 Scorecard, ഓവല്‍ ടെസ്റ്റ്, ഇന്ത്യ - ഇംഗ്ലണ്ട്‌

അഭിറാം മനോഹർ

, ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (14:54 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന മലയാളി താരമായ കരുണ്‍ നായര്‍ക്ക് ടീമിലെ അവസരം നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ലീഗില്‍ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും ഇംഗ്ലണ്ടില്‍ തിളങ്ങാന്‍ താരത്തിനായിരുന്നില്ല.
 
 ഇംഗ്ലീഷ് മണ്ണില്‍ 8 ഇന്നിങ്ങ്‌സുകള്‍ ബാറ്റ് ചെയ്ത കരുണിന് ഒരു അര്‍ധസെഞ്ചുറി മാത്രമാണ് നേടാനായത്. ആകെ 205 റണ്‍സ് നേടിയപ്പോള്‍ 25.6 മാത്രമായിരുന്നു താരത്തിന്റെ ബാറ്റിങ് ശരാശരി.ഓസ്‌ട്രേലിയ എയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ദേവ്ദത്ത് പടിക്കലാകും കരുണിന് പകരം ടീമിലെത്തുക എന്നാണ് സൂചന. 2 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യന്‍ മണ്ണില്‍ വെസ്റ്റിന്‍ഡീസ് കളിക്കുക. ഒന്നാം ടെസ്റ്റ് ഒക്ടോബര്‍ 2നും രണ്ടാം ടെസ്റ്റ് മത്സരം ഒക്ടോബര്‍ 10നും നടക്കും.
 
ഇംഗ്ലണ്ട് പര്യടനത്തില്‍ കാര്യമായ പ്രകടനം നടത്താനായില്ലെങ്കിലും സായ് സുദര്‍ശന്‍ ഇന്ത്യന്‍ ടീമില്‍ തുടര്‍ന്നേക്കും. തമിഴ്നാട് ബാറ്റര്‍ നാരായണ്‍ ജഗദീഷനെയും ടീമിലേക്ക് പരിഗണിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson: അഞ്ചാമനായി ടീമിൽ സ്ഥാനം വേണമെങ്കിൽ ആ റോളിൽ സഞ്ജു കഴിവ് തെളിയിക്കണം : മുരളീ കാർത്തിക്