Kerala Cricket League, Friendly Match: സച്ചിന്‍ ബേബിയുടെ ടീമിനെ തോല്‍പ്പിച്ച് സഞ്ജു; ക്യാപ്റ്റനൊപ്പം തകര്‍ത്തടിച്ച് വിഷ്ണു വിനോദും
ആദ്യം ബാറ്റ് ചെയ്ത കെസിഎ പ്രസിഡന്റ് ഇലവന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി
Kerala Cricket League, Friendly Match: കേരള ക്രിക്കറ്റ് ലീഗിനു മുന്നോടിയായി നടന്ന കെസിഎ പ്രസിഡന്റ് ഇലവന്‍ - കെസിഎ സെക്രട്ടറി ഇലവന്‍ സൗഹൃദ ട്വന്റി 20 മത്സരം വാശിയേറിയ പോരാട്ടമായി. സഞ്ജു സാംസണ്‍ നയിച്ച കെസിഎ സെക്രട്ടറി ഇലവന്റെ ജയം ഒരു വിക്കറ്റിന്. സെക്രട്ടറി ഇലവനായി നായകന്‍ സഞ്ജു സാംസണും വിഷ്ണു വിനോദും അര്‍ധ സെഞ്ചുറി നേടി.
ആദ്യം ബാറ്റ് ചെയ്ത കെസിഎ പ്രസിഡന്റ് ഇലവന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ രണ്ട് പന്തും ഒരു വിക്കറ്റും ശേഷിക്കെ സഞ്ജുവിന്റെ കെസിഎ സെക്രട്ടറി ഇലവന്‍ ലക്ഷ്യം കണ്ടു.
29 പന്തില്‍ 69 റണ്‍സെടുത്ത വിഷ്ണു വിനോദിന്റെയും 36 പന്തില്‍ 54 റണ്‍സെടുത്ത സഞ്ജുവിന്റെയും അര്‍ധ സെഞ്ചുറി മികവിലാണ് കെസിഎ സെക്രട്ടറി ഇലവന്റെ ജയം. ടോസ് ലഭിച്ച സെക്രട്ടറി ഇലവന്‍ പ്രസിഡന്റ് ഇലവനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
പ്രസിഡന്റ് ഇലവനുവേണ്ടി രോഹന്‍ കുന്നുമ്മല്‍ (29 പന്തില്‍ 60) അര്‍ധ സെഞ്ചുറി നേടി.