കാമുകിയുടെ മകൾക്ക് ചെലവഴിക്കാൻ കോടികളുണ്ട്, സ്വന്തം മകളുടെ പഠനത്തിന് മാത്രം പണമില്ല, ഷമിക്കെതിരെ വിമർശനവുമായി ഹസിൻ ജഹാൻ
ഹസിന്‍ ജഹാനും മകള്‍ക്കും ഓരോ മാസവും നാല് ലക്ഷം രൂപ വെച്ച് നല്‍കണമെന്ന് അടുത്തിടെ കോടതി ഉത്തരവിട്ടിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഭാര്യയായ ഹസിന്‍ ജഹാന്‍. മകളുടെ വിദ്യാഭ്യാസത്തിനായി പണം നല്‍കാതെ പുതിയ കാമുകിയുടെ മകള്‍ക്കായി കോടികള്‍ ചെലവഴിക്കുകയും കാമുകിമാര്‍ക്കൊപ്പം ബിസിനസ് ക്ലാസ് യാത്രകള്‍ക്കായി ലക്ഷങ്ങള്‍ പൊടിക്കുകയാണ് ഷമി ചെയ്യുന്നതെന്ന് ഹസിന്‍ ജഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഹസിന്‍ ജഹാനും മകള്‍ക്കും ഓരോ മാസവും നാല് ലക്ഷം രൂപ വെച്ച് നല്‍കണമെന്ന് അടുത്തിടെ കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ രണ്ടര ലക്ഷം രൂപ മകളുടെ ചെലവുകള്‍ക്ക് മാത്രമായാണ്. എന്നാല്‍ മകള്‍ക്കായി ഷമി ഒന്നും ചെലവാക്കുന്നില്ലെന്നാണ് ഹസിന്‍ ജഹാന്‍ പറയുന്നത്.എന്റെ മകളുടെ പിതാവ് കോടീശ്വരനാണ്. പക്ഷേ അദ്ദേഹം ഇപ്പോള്‍ മറ്റൊരു സ്ത്രീയുടെ കൂടെയാണ്. അവരുടെ മകളുടെ സ്‌കൂള്‍ ചെലവുകള്‍ക്കായി വലിയ തുക ചെലവാക്കുന്നു. കാമുകിമാരുടെ ബിസിനസ് ക്ലാസ് യാത്രാ ടിക്കറ്റുകള്‍ക്കായി ലക്ഷങ്ങളാണ് പൊടിക്കുന്നത്. എന്നാല്‍ സ്വന്തം മകളുടെ വിദ്യാഭ്യാസത്തിനായി ഒന്നുമില്ല. ഹസിന്‍ കുറിച്ചു. 2014ലായിരുന്നു ഷമിയും ഹസിന്‍ ജഹാനും തമ്മിലുള്ള വിവാഹം. എന്നാല്‍ 2018ല്‍ ഷമിക്കെതിരെ ഗാര്‍ഹീക പീഡനമടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ഹസിന്‍ ജഹാന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.