Select Your Language

Notifications

webdunia
webdunia
webdunia
webdunia

kerala vs Vidarbha Ranji Final: സെഞ്ചുറി വീരൻ ഡാനിഷ് മലേവാറിനെ മടക്കി, രണ്ടാം ദിനത്തിൽ കളി തിരികെ പിടിച്ച് കേരളം

Kerala vs vidarbha

അഭിറാം മനോഹർ

, വ്യാഴം, 27 ഫെബ്രുവരി 2025 (11:50 IST)
രഞ്ജി ട്രോഫി ഫൈനലില്‍ ആദ്യദിനത്തില്‍ സെഞ്ചുറിയുമായി നിലയുറപ്പിച്ച ഡാനിഷ് മലേവര്‍ ഉള്‍പ്പടെ 4 പേരെ മടക്കികൊണ്ട് മത്സരത്തില്‍ ശക്തമായി തിരിച്ചുവന്ന് കേരളം. രണ്ടാം ദിനത്തിന്റെ ആദ്യ സെഷനിലാണ് കേരളം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നത്. 153 റണ്‍സ് നേടിയ ഡാനിഷ് മലേവറിന് പുറമെ യഷ് ഠാക്കൂര്‍(25), യഷ് റാത്തോഡ്(3), അക്ഷയ് കര്‍ണേവര്‍(12) എന്നിവരാണ് രണ്ടാം ദിനത്തില്‍ പുറത്തായത്.110 ഓവറുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 333 റണ്‍സിന് 8 വിക്കറ്റെന്ന നിലയിലാണ് വിദര്‍ഭ.
 
ആദ്യ ദിനത്തില്‍ വിദര്‍ഭ ടീമിന്റെ വന്‍മതിലായി മാറിയ ഡാനിഷ്- കരുണ്‍ നായര്‍ കൂട്ടുക്കെട്ട് പൊളിക്കാന്‍ കേരളം ഏറെ ശ്രമിച്ചെങ്കിലും എല്ലാം പരാജയമായി മാറിയിരുന്നു. അപ്രതീക്ഷിതമായി 86 റണ്‍സില്‍ നില്‍ക്കെ കരുണ്‍ നായരെ റണ്ണൗട്ടാക്കാന്‍ കേരളത്തിന് സാധിച്ചത് മത്സരത്തില്‍ നിര്‍ണായകമായി. രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ ആധിപത്യം നേടി കേരളം മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. നേരത്തെ 24ന് 3 എന്ന നിലയില്‍ തകര്‍ന്ന നിലയില്‍ നിന്നാണ് കരുണ്‍- മലേവര്‍ സഖ്യം 215 റണ്‍സ് കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയത്. കേരളത്തിനായി എം ഡി നിതീഷ്, ഏദന്‍ ആപ്പിള്‍ ടോം, എന്‍ ബേസില്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും ജലജ് സക്‌സേന ഒരു വിക്കറ്റും വീഴ്ത്തി
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Champions Trophy 2025: ചാംപ്യന്‍സ് ട്രോഫി സെമി കാണാതെ ഇംഗ്ലണ്ട് പുറത്ത്; അഫ്ഗാനിസ്ഥാനു വേണമെന്നു വെച്ചാല്‍ ഓസ്‌ട്രേലിയയ്ക്കും പണി കൊടുക്കാം !