Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ranji Trophy Final, Kerala vs Vidarbha: കേരളത്തിനു 'മാലേവാര്‍' തലവേദന; ആദ്യ സെഷനില്‍ വീണില്ലെങ്കില്‍ 'കുരുക്ക്'

സെഞ്ചുറി നേടിയ ഡാനിഷ് മാലേവാര്‍ (259 പന്തില്‍ 138), യാഷ് താക്കൂര്‍ (13 പന്തില്‍ അഞ്ച്) എന്നിവരാണ് ക്രീസില്‍

Danish Malewar

രേണുക വേണു

, ബുധന്‍, 26 ഫെബ്രുവരി 2025 (19:03 IST)
Danish Malewar

Ranji Trophy Final, Kerala vs Vidarbha: രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യദിനം വിദര്‍ഭയ്ക്കു മേല്‍ക്കൈ. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 86 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തിട്ടുണ്ട്. 
 
സെഞ്ചുറി നേടിയ ഡാനിഷ് മാലേവാര്‍ (259 പന്തില്‍ 138), യാഷ് താക്കൂര്‍ (13 പന്തില്‍ അഞ്ച്) എന്നിവരാണ് ക്രീസില്‍. 14 ഫോറുകളും രണ്ട് സിക്‌സും അടങ്ങിയതാണ് മാലേവാറിന്റെ ഇന്നിങ്‌സ്. കരുണ്‍ നായര്‍ 188 പന്തില്‍ 86 റണ്‍സ് നേടി പുറത്തായി. 24-3 എന്ന നിലയില്‍ തകര്‍ന്ന വിദര്‍ഭയെ ഡാനിഷ്-കരുണ്‍ കൂട്ടുകെട്ടാണ് കരകയറ്റിയത്. 
 
ഓപ്പണര്‍മാരായ പാര്‍ഥ് രേഖാഡെ (പൂജ്യം), ധ്രുവ് ഷോറെ (35 പന്തില്‍ 16), ദര്‍ശന്‍ നല്‍കാണ്ഡെ (21 പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റുകളും വിദര്‍ഭയ്ക്കു നഷ്ടമായി. എം.ഡി.നിതീഷ് രണ്ട് വിക്കറ്റും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റ് നേടി. കരുണ്‍  നായര്‍ റണ്‍ഔട്ട് ആകുകയായിരുന്നു. രണ്ടാം ദിനമായ നാളെ ആദ്യ സെഷനില്‍ തന്നെ വിദര്‍ഭയെ ഓള്‍ഔട്ട് ആക്കാന്‍ സാധിച്ചില്ലെങ്കില്‍ കേരളം പ്രതിരോധത്തിലാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

England vs Afghanistan:ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ടെങ്കിലും ഇരട്ടസെഞ്ചുറിക്കരികെ സദ്രാൻ വീണു, ഇംഗ്ലണ്ടിന് 326 റൺസ് വിജയലക്ഷ്യം