Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shreyas Iyer 2.0: ഇത് അയ്യരുടെ പുതിയ വേർഷൻ, ഇംഗ്ലണ്ടിനെതിരായ പ്രകടനത്തെ പുകഴ്ത്തി പീറ്റേഴ്സണും പാർഥീവ് പട്ടേലും

Shreyas Iyer 2.0: ഇത് അയ്യരുടെ പുതിയ വേർഷൻ, ഇംഗ്ലണ്ടിനെതിരായ പ്രകടനത്തെ പുകഴ്ത്തി പീറ്റേഴ്സണും പാർഥീവ് പട്ടേലും

അഭിറാം മനോഹർ

, വെള്ളി, 7 ഫെബ്രുവരി 2025 (11:58 IST)
Shreyas Iyer
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ പങ്കാണ് ശ്രേയസ് അയ്യര്‍ വഹിച്ചത്. അതിവേഗ ഫിഫ്റ്റിയുമായി ഇന്ത്യന്‍ ഇന്നിങ്ങ്‌സിന് വേഗം പകര്‍ന്ന താരം 6 ഓവറില്‍ ഇന്ത്യയുടെ 2 വിക്കറ്റുകള്‍ നഷ്ടമായിരിക്കെയാണ് ക്രീസിലെത്തിയത്. 36 പന്തില്‍ നിന്നും 59 റണ്‍സുമായാണ് ശ്രേയസ് മടങ്ങിയത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ ഭാഗമല്ലാതിരുന്ന ശ്രേയസ് കോലിയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ടീമിലെത്തിയത്.
 
ഇപ്പോഴിതാ ശ്രേയസിന്റെ ഈ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണ്‍. മുന്‍പ് ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ പതറിയിരുന്ന ശ്രേയസിനെ കാണാനായില്ലെന്നും തീര്‍ത്തും വ്യത്യസ്തനായ താരമായാണ് ശ്രേയസ് തിരിച്ചെത്തിയിരിക്കുന്നതെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളുകള്‍ പെട്ടെന്ന് തന്നെ മനസിലാക്കി അതിന് മറുപടി നല്‍കാന്‍ താരത്തിനായി. അനായാസമായാണ് ശ്രേയസ് ബാറ്റ് ചെയ്തത്. ഗ്യാപ്പുകള്‍ കണ്ടെത്തി റണ്‍സ് നേടാന്‍ താരത്തിന് സാധിച്ചു. പീറ്റേഴ്‌സണ്‍ പറഞ്ഞു.
 
അതേസമയം ശ്രേയസ് ടെക്‌നിക്കില്‍ വരുത്തിയ മാറ്റത്തെപറ്റിയാണ് പാര്‍ഥീവ് പട്ടേല്‍ സംസാരിച്ചത്. ബൗളര്‍മാര്‍ 140+ വേഗതയില്‍ പന്തെറിഞ്ഞപ്പോള്‍ അവരുടെ വേഗത ഉപയോഗിക്കാന്‍ ശ്രേയസിന് സാധിച്ചതായി പാര്‍ഥീവ് പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറച്ച് കൂടി ശ്രദ്ധിക്കാമായിരുന്നു, രോഹിത് ഫോമിലെത്തിയാല്‍ അതിന്റെ മാറ്റം ചാമ്പ്യന്‍സ് ട്രോഫി ക്യാപ്റ്റന്‍സിയില്‍ കാണാനാവും: സുരേഷ് റെയ്‌ന