ഐസിസി ടൂര്‍ണമെന്റിന് മുന്‍പ് ഫോം കണ്ടെത്താനായാല്‍ ആ വ്യത്യാസം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലും കാണാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരമായ സുരേഷ് റെയ്‌ന. ഇക്കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയിലടക്കം നിരാശപ്പെടുത്തിയ രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലും ചെറിയ സ്‌കോറിനാണ് മടങ്ങിയത്.
രോഹിത്തിന്റെ പ്രകടനത്തെ പറ്റി രോഹിത് ശര്‍മയുടെ വാക്കുകള്‍ ഇങ്ങനെ. രോഹിത്തിന് ഫോമിലേക്ക് തിരിച്ചെത്താന്‍ പറ്റിയ ട്രാക്കായിരുന്നു നാഗ്പൂരിലേത്. രോഹിത് കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് ഒരു തിരിച്ചുവരവ് സാധ്യമായിരുന്നു. കട്ടക്കില്‍ അടുത്ത മത്സരത്തില്‍ രോഹിത് തിരിച്ചെത്തുമെന്ന് കരുതാം. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പ് രോഹിത് ഫോം കണ്ടെത്തിയാല്‍ അതിന്റെ മാറ്റം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കാണാനാകും. അടുത്ത മത്സരങ്ങളില്‍ കോലി കളിക്കുമെന്നാണ് പ്രതീക്ഷയെന്നും കോലിയും ഫോമിലെത്തേണ്ടത് ഇന്ത്യയ്ക്ക് ആവശ്യമാണെന്നും റെയ്‌ന വ്യക്തമാക്കി.