വെറും നിർഭാഗ്യം മാത്രം, സഞ്ജു നന്നായി ഷോട്ട് ബോളുകൾ കളിക്കുന്ന താരം, റിസ്ക് എടുത്ത് കളിക്കുമ്പോൾ പരാജയമുണ്ടാകാം: പിന്തുണയുമായി കെവിൻ പീറ്റേഴ്സൺ

അഭിറാം മനോഹർ
ബുധന്‍, 29 ജനുവരി 2025 (13:17 IST)
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ മോശം പ്രകടനം തുടരുന്ന സഞ്ജു സാംസണ് ആത്മവിശ്വാസം പകര്‍ന്ന് മുന്‍ ഇംഗ്ലീഷ് താരമായ കെവിന്‍ പീറ്റേഴ്‌സണ്‍. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടി20 മത്സരത്തില്‍ 6 പന്തില്‍ നിന്നും 3 റണ്‍സ് മാത്രം നേടിയാണ് സഞ്ജു പുറത്തായത്. ചെന്ന്യൈില്‍ നടന്ന രണ്ടാം ടി20യില്‍ വെറും 5 റണ്‍സ് മാത്രമായിരുന്നു സഞ്ജു നേടിയത്. 3 മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ വേഗതയേറിയ പന്തുകളില്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു തന്റെ വിക്കറ്റ് നഷ്ടമാക്കിയത്.
 
തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകള്‍ കളിക്കുന്നതിലുള്ള സഞ്ജുവിന്റെ ദൗര്‍ബല്യം വ്യക്തമായതോടെ  വലിയ വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്. സഞ്ജുവിന്റെ ദൗര്‍ബല്യങ്ങള്‍ പ്രകടമായതായി പല താരങ്ങളും അഭിപ്രായപ്പെടുമ്പോള്‍ സഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണ്‍. പീറ്റേഴ്‌സന്റെ വാക്കുകള്‍ ഇങ്ങനെ. സഞ്ജു എന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. കഴിവുള്ള താരമാണ് സഞ്ജു. നന്നായി ഷോര്‍ട്ട് ബോളുകള്‍ കളിക്കാനറിയാം. ക്രീസില്‍ ഉറച്ച് നിന്ന് കളീക്കാന്‍ സഞ്ജുവിനാകും. സഞ്ജുവിനെതിരെ എന്തെങ്കിലും വിമര്‍ശനം ഉന്നയിക്കാന്‍ എനിക്കാവുന്നില്ല. ടോപ് ഓര്‍ഡറില്‍ താരങ്ങള്‍ക്ക് റിസ്‌ക്കെടുത്ത് കളിക്കേണ്ടി വരും. ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ പരാജയമാകും. സഞ്ജു തന്റെ യഥാര്‍ഥ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ഞാന്‍ കരുതുന്നു. പീറ്റേഴ്‌സണ്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ജുറൽ പോര, സ്പിന്നിനെ കളിക്കാൻ സഞ്ജു തന്നെ വേണം, സാമ്പയെ സിക്സുകൾ പറത്തിയേനെ: മുഹമ്മദ് കൈഫ്

താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15, ഐപിഎൽ താരലേലം ഡിസംബറിൽ

മെസ്സി എത്തും മുൻപെ കലൂർ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും, ചെലവ് 70 കോടി

Richa Ghosh: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ നാണക്കേടിൽ നിന്നും രക്ഷിച്ച പ്രകടനം, ആരാണ് റിച്ച ഘോഷ്

Yashasvi Jaiswal: സെഞ്ചുറിയുമായി ജയ്‌സ്വാള്‍, 87 ല്‍ വീണ് സായ് സുദര്‍ശന്‍; ഇന്ത്യ ശക്തമായ നിലയില്‍

അടുത്ത ലേഖനം
Show comments