Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോനെ പൃഥ്വി, കണ്ട് പഠിയെടാ...സർഫറാസ് ഖാനെ പോലെ ഫിറ്റാകാൻ ഉപദേശിച്ച് കെവിൻ പീറ്റേഴ്സൺ

kevin Peterson, Prithvi shaw, Sarfaraz fitness, Sarfaras khan Transformation,കെവിൻ പീറ്റേഴ്സൺ, സർഫറാസ് ഖാൻ, പൃഥ്വി ഷാ, സർഫറാസ് ട്രാൻസ്ഫോർമേഷൻ

അഭിറാം മനോഹർ

, ചൊവ്വ, 22 ജൂലൈ 2025 (19:46 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്‍ നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ കഴിവ് തെളിയിച്ചെങ്കിലും പലപ്പോഴും ഫിറ്റ്‌നസിന്റെ പേരില്‍ സര്‍ഫറാസിന് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ഫിറ്റ്‌നസില്ലെന്ന എന്ന പരാതികള്‍ക്ക് 2 മാസം കൊണ്ട് 17 കിലോയോളം തൂക്കം കുറച്ചുകൊണ്ടാണ് സര്‍ഫറാസ് മറുപടി നല്‍കിയത്. 
 
 
സര്‍ഫറാസിന്റെ മാറ്റത്തെ അഭിനന്ദിച്ചുകൊണ്ട് മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണ്‍ രംഗത്ത് വന്നിരുന്നു. പോസ്റ്റില്‍ മറ്റൊരു ഇന്ത്യന്‍ താരമായ പൃഥ്വി ഷായോട് സര്‍ഫറാസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനും പീറ്റേഴ്‌സണ്‍ ആവശ്യപ്പെട്ടു. അസാധാരണമായ ശ്രമം. വലിയ അഭിനന്ദനങ്ങള്‍. ഇത് കളിക്കളത്തില്‍ മികച്ചതും സ്ഥിരതയാര്‍ന്നതുമായ പ്രകടനങ്ങളിലേക്ക് നിന്നെ നയിക്കുമെന്ന് ഉറപ്പുണ്ട്. പീറ്റേഴ്‌സണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആരെങ്കിലും ഇത് പൃഥ്വിക്ക് കാണിച്ചുകൊടുക്കുമോ. ഇത് സാധ്യമാണെന്നും പീറ്റേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയാണ് പിന്മാറിയത്, പോയൻ്റ് പങ്കുവെയ്ക്കാനാവില്ലെന്ന് പാകിസ്ഥാൻ: ലെജൻഡ്സ് ചാമ്പ്യൻഷിപ്പ് പ്രതിസന്ധിയിൽ