Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയാണ് പിന്മാറിയത്, പോയൻ്റ് പങ്കുവെയ്ക്കാനാവില്ലെന്ന് പാകിസ്ഥാൻ: ലെജൻഡ്സ് ചാമ്പ്യൻഷിപ്പ് പ്രതിസന്ധിയിൽ

Pakistan Legends, World legend championship,India vs pakistan,ഇന്ത്യ- പാകിസ്ഥാൻ, പാകിസ്ഥാൻ ലെജൻഡ്സ്, ലെജൻഡ്സ് ചാമ്പ്യൻഷിപ്പ്

അഭിറാം മനോഹർ

, ചൊവ്വ, 22 ജൂലൈ 2025 (17:15 IST)
Pakistan
ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്നും ഇന്ത്യ പിന്മാറിയതിനാല്‍ മത്സരത്തിന്റെ പോയന്റ്  പങ്കുവെയ്ക്കാനാകില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍ ടീം. മത്സരത്തിന് തൊട്ടുമുന്‍പാണ് ഇന്ത്യ മത്സരത്തില്‍ നിന്നും പിന്മാറിയതെന്നും അതിനാല്‍ പോയന്റ് പങ്കിടാനാകില്ലെന്നുമാണ് പാകിസ്ഥാന്റെ നിലപാടെന്ന് സംഘാടകര്‍ അറിയിച്ചു. 
 
 ഇന്ത്യയും പാകിസ്ഥാനും ഫൈനലിലെത്തിയാല്‍ കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കാമെന്നും എന്നാല്‍ ഏകപക്ഷീയമായി ഇന്ത്യ ഉപേക്ഷിച്ച മത്സരത്തിലെ പോയന്റ് പങ്കിടാനാവില്ലെന്നുമാണ് പാക് നിലപാട്. ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പാകിസ്ഥാന്‍ 5 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. പോയന്റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് പാകിസ്ഥാന്‍. ദക്ഷിണാഫ്രിക്ക രണ്ടാമതും ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കും പിന്നിലാണ് ഇന്ത്യ. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെയും ഇന്ത്യ ഒരു മത്സരവും കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
 
 ഞായറാഴ്ചയായിരുന്നു വേള്‍ഡ് ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യക്കെതിരെ പാക് താരമായ ഷാഹിദ് അഫ്രീദി നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അഫ്രീദിയുള്‍പ്പെടുന്ന പാക് റ്റീമിനെതിരെ കളിക്കാന്‍ താനില്ലെന്ന് ഇന്ത്യന്‍ ഓപ്പണറായ ശിഖര്‍ ധവാനാണ് സോഷ്യല്‍ മീഡിയയിലൂടെ ആദ്യം വ്യക്തമാക്കിയത്. പിന്നാലെ സുരേഷ് റെയ്‌ന, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയ താരങ്ങളും പാകിസ്ഥാനെതിരെ കളിക്കാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ട് ബാറ്റിംഗ് കണ്ട് ഇന്ത്യ ഭയന്നു, ലോർഡ്സിലെ വിജയം ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസം നൽകും: ഹാരി ബ്രൂക്ക്