Select Your Language

Notifications

webdunia
webdunia
webdunia
webdunia

വർഷം തോറും ഇന്ത്യ പാക് ടി20 പരമ്പര നടത്തട്ടെ, വിജയികൾക്ക് 15 മില്ല്യൺ യുഎസ് ഡോളർ: പുതിയ ഐഡിയയുമായി കെവിൻ പീറ്റേഴ്‌സൺ

വർഷം തോറും ഇന്ത്യ പാക് ടി20 പരമ്പര നടത്തട്ടെ, വിജയികൾക്ക് 15 മില്ല്യൺ യുഎസ് ഡോളർ: പുതിയ ഐഡിയയുമായി കെവിൻ പീറ്റേഴ്‌സൺ
, തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (17:24 IST)
ടി20 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കോടികണക്കിന് ജനങ്ങളാണ് മത്സരം കണ്ടത്. ഏറെ കാലത്തിന് ശേഷം ഇരുടീമുകളും ഏറ്റുമുട്ടുന്നത് വലിയ ആവേശമാണ് ക്രിക്കറ്റ് ലോകത്തിലും സൃഷ്ടിച്ചത്. മത്സര‌ത്തിന്റെ പരസ്യ ഇടവേളകൾക്ക് 20-25 ലക്ഷം രൂപ‌വരെയാണ് ഈടാക്കിയിരുന്നത് എന്ന് മാത്രം മതി ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾ ക്രിക്കറ്റിന് നൽകുന്ന ബിസിനസ് എത്രയെന്ന ചോദ്യ‌ത്തിന് ഉത്തരം നൽകാൻ.
 
ഇപ്പോഴിതാ ഇന്ത്യ-പാകിസ്ഥാൻ ടി20 സീരീസുകൾ സംഭവിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരമായ കെവിൻ പീറ്റേഴ്‌സൺ.ഇന്ത്യയും പാകിസ്ഥാനും എല്ലാ വർഷവും നിക്ഷ്‌പക്ഷ വേദിയിൽ 3 ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ പങ്കെടുക്കണമെന്നാണ് താരം ആവശ്യപ്പെടുന്നത്. സമ്മാനതുകയായി 15 മില്ല്യൺ യുഎസ് ഡോളർ നൽകണമെന്നും പീറ്റേഴ്‌സൺ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു,
 
ഇത്തരത്തിൽ പരമ്പര സംഭവിക്കുകയാണെങ്കിൽ പരമ്പരയുടെ ആതിഥേയത്വത്തിനായി നഗരങ്ങളും സംപ്രേക്ഷണാവകാശത്തിനായി ബ്രോഡ് കാസ്റ്റർമാരും ക്യൂ നിൽക്കുമെന്നും പീറ്റേഴ്‌സൺ തന്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ സംഭവിച്ചത്; യുഎഇയിലെ മലയാളികള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു