Select Your Language

Notifications

webdunia
webdunia
webdunia
webdunia

2004ന് ശേഷം ഇതാദ്യം, കെ എൽ രാഹുലും ജയ്സ്വാളും സ്വന്തമാക്കിയത് സച്ചിനും രോഹിത്തിനും സാധിക്കാത്ത നേട്ടം

KL Rahul- Jaiswal

അഭിറാം മനോഹർ

, ഞായര്‍, 24 നവം‌ബര്‍ 2024 (11:27 IST)
KL Rahul- Jaiswal
പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ റെക്കോര്‍ഡ് കൂട്ടുക്കെട്ട് കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും കെ എല്‍ രാഹുലും. 2004ന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റില്‍ നേടിയ സെഞ്ചുറി സ്റ്റാന്‍ഡിന് ശേഷം ഇതാദ്യമായാണ് മറ്റൊരു ഓപ്പണിംഗ് ജോഡി സെഞ്ചുറി കൂട്ടുക്കെട്ട് സ്വന്തമാക്കുന്നത്. 2004ലെ പരമ്പരയില്‍ സിഡ്‌നിയില്‍ വിരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും നേടിയ 123 സ്റ്റാന്‍ഡ് ആയിരുന്നു ഓസീസില്‍ ഇന്ത്യന്‍ ഓപ്പണിംഗ് ജോഡി അവസാനമായി നേടിയ സെഞ്ചുറി ഓപ്പണിംഗ് കൂട്ടുക്കെട്ട്.
 
ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 100+ നേടുന്ന ആറാമത്തെ മാത്രം ഇന്നിങ്ങ്‌സായിരുന്നു ഇന്നലെ പെര്‍ത്തില്‍ നടന്നത്. പെര്‍ത്തിലെ ബാറ്റിംഗ് വിഷമകരമായ പിച്ചില്‍ ശ്രദ്ധയോട് കൂടിയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്‌കോര്‍ ഉയര്‍ത്തിയത്. തന്റെ രണ്ടാമത്തെ മാത്രം വിദേശ ടെസ്റ്റ് കളിക്കുന്ന ജയ്‌സ്വാള്‍ കഴിഞ്ഞ ഇന്നിങ്ങ്‌സില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് കളിച്ചത്. കെ എല്‍ രാഹുലും ജയ്‌സ്വാളും ചേര്‍ന്ന് 201 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് സ്വന്തമാക്കിയത്. ഇതോടെ ഓസ്‌ട്രേലിയന്‍ മണ്ണിലെ ഏറ്റവും ഉയര്‍ന്ന ഫസ്റ്റ് വിക്കറ്റ് കൂട്ടുക്കെട്ടെന്ന റെക്കോര്‍ഡും ജയ്‌സ്വാള്‍- കെ എല്‍ രാഹുല്‍ സഖ്യം സ്വന്തമാക്കി. 1986ല്‍ സിഡ്‌നിയില്‍ സുനില്‍ ഗവാസ്‌കരും കൃഷ്ണമാചാരി ശ്രീകാന്തും ചേര്‍ന്ന് നേടിയ 191 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇതോടെ പഴംകഥയായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനൊന്നാം നമ്പര്‍ താരം സമ്മി?, ചര്‍ച്ചയായി സഞ്ജു സാംസന്റെ പുതിയ ജേഴ്‌സി!