Webdunia - Bharat's app for daily news and videos

Install App

ഗിൽ തന്നെ ഓപ്പണറാകും? മധ്യനിരയിൽ കളിക്കാൻ തയ്യാറെന്ന് കെ എൽ രാഹുൽ

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2023 (18:52 IST)
ബോർഡർ- ഗവാസ്കർ ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ എന്താകുമെന്ന സൂചന നൽകി ഇന്ത്യൻ താരം കെ എൽ രാഹുൽ. മികച്ച ഫോമിലുള്ള ശുഭ്മാൻ ഗിൽ തന്നെ ടെസ്റ്റിൽ രോഹിത് ശർമയ്ക്കൊപ്പം ഓപ്പൺ ചെയ്യുമെന്ന സൂചനയാണ് രാഹുൽ നൽകുന്നത്. ടീമിൻ്റെ ആവശ്യത്തിനനുസരിച്ച് ഏത് പൊസിഷനിലും കളിക്കാൻ തയ്യാറാണെന്ന് രാഹുൽ വാർത്താസമ്മേളനത്തിനിടെ പറഞ്ഞു.
 
രാജ്യത്തിനായി കളിക്കുന്ന ഓരോ മത്സരത്തിലും ടീം എന്താണോ ആവശ്യപ്പെടൂന്നത് അത് ചെയ്യുക എന്നതാണ് എൻ്റെ രീതി. ആ രീതിയിലാണ് ഞാൻ തയ്യാറെടുപ്പുകൾ നടത്താറുള്ളത്. ടീമിൻ്റെ ആവശ്യമാണ് പ്രധാനം. ആദ്യ ടെസ്റ്റിൽ മധ്യനിരയിലാണ് ടീം ബാറ്റ് ചെയ്യാൻ അവശ്യപ്പെടുന്നതെങ്കിൽ ഞാനത് സന്തോഷത്തോടെ സ്വീകരിക്കും. രാഹുൽ പറഞ്ഞു.
 
2013-14ൽ ഓസ്ട്രേലിയക്കെതിരെ മധ്യനിരയിൽ തന്നെയാണ് കെ എൽ രാഹുൽ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. റിഷഭ് പന്തും ശ്രേയസ് അയ്യരും ഇല്ലാത്ത സാഹചര്യത്തിൽ ശുഭ്മാൻ ഗിൽ ഓപ്പണറായും കെ എൽ മധ്യനിരയിലും കളിക്കാനാണ് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments