Publish Date: Fri, 22 Oct 2021 (20:43 IST)
Updated Date: Fri, 22 Oct 2021 (20:45 IST)
ടി20 ലോകകപ്പിന് തൊട്ടുമുൻപ് ഇന്ത്യൻ ടീമിന്റെ ഉപദേഷ്‌ടാവ് മഹേന്ദ്രസിങ് ധോണിയെ വാനോളം പ്രശംസിച്ച് ഇന്ത്യൻ താരം കെഎൽ രാഹുൽ. ലോകകപ്പ് പോലൊരു പ്രധാനടൂർണമെന്റിൽ എംഎസ് ധോണിയെക്കാൾ നല്ലൊരു ഉപദേഷ്‌ടാവിനെ ഇന്ത്യയ്ക്ക് കിട്ടാനില്ല. ധോണിയുടെ തന്ത്രങ്ങളാകും ലോകകപ്പിൽ ഇന്ത്യയ്ക്ക് കരുത്താവുകയെന്നും രാഹുൽ പറഞ്ഞു.
നായകനായിരുന്നപ്പോഴും തങ്ങൾക്കെല്ലാം വേണ്ട ഉപദേശം തന്നിരുന്നത് ധോണിയാണ്. ആ നിമിഷങ്ങൾ തിരിച്ചുകിട്ടിയിരിക്കുകയാണ്. അതിന്റെ ആവേശം ഡ്രസിങ് റൂമിൽ പ്രകടമാണ്. മറ്റൊരു താരമാണ് ഈ റോളിൽ എത്തുന്നതെങ്കിൽ ഈ ആവേശം കാണുമായിരുന്നില്ല. സ്വാതന്ത്ര്യവും കിട്ടണമെന്നില്ല. രണ്ടാം ടി20 കിരീടം സ്വപ്നം കാണുന്ന ഇന്ത്യൻ ടീമിന് ധോണിയെക്കാൾ മികച്ചൊരു ഉപദേഷ്‌ടാവില്ലെന്നത് വ്യക്തമാണെ'ന്നും കെ എൽ രാഹുൽ അഭിപ്രായപ്പെട്ടു.