India vs England:തീർന്നെന്ന് കരുതിയോ?, രാഹുലിന് പിന്നാലെ പന്തിനും സെഞ്ചുറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

അഭിറാം മനോഹർ
തിങ്കള്‍, 23 ജൂണ്‍ 2025 (19:16 IST)
India vs England
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറികളുമായി കളം പിടിച്ച് കെ എല്‍ രാഹുലും റിഷഭ് പന്തും. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 471 റണ്‍സില്‍ അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 465 റണ്‍സിന് മടങ്ങിയപ്പോള്‍ 6 റണ്‍സിന്റെ ലീഡാണ് ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്ങ്‌സില്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയതെങ്കിലും നാലാം ഇന്നിങ്ങ്‌സില്‍ ഒന്നിച്ച റിഷഭ് പന്ത്- കെ എല്‍ രാഹുല്‍ കൂട്ടുക്കെട്ട് ടീമിനെ ശക്തമായ നിലയിലെത്തിച്ചു.
 
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഉലയാതെ കാത്ത് നിന്ന കെ എല്‍ രാഹുല്‍ മനോഹരമായ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരെ നേടിയത്. 202 പന്തുകളില്‍ നിന്നാണ് രാഹുലിന്റെ സെഞ്ചുറി. ആദ്യ ഇന്നിങ്ങ്‌സില്‍ നന്നായി തുടങ്ങിയെങ്കിലും 42 റണ്‍സിന് താരം മടങ്ങിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിലാണ് രാഹുലിന്റെ സെഞ്ചുറി. 
 
ആദ്യ ഇന്നിങ്ങ്‌സില്‍ 178 പന്തില്‍ നിന്നും 134 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്നാണ് രണ്ടാം ഇന്നിങ്ങ്‌സില്‍ പന്ത് തുടങ്ങിയത്. ആദ്യ ഇന്നിങ്ങ്‌സിനേക്കാള്‍ ആക്രമണാത്മകമായി കളിച്ച റിഷഭ് പന്ത് - പന്തുകളില്‍ നിന്നാണ് സെഞ്ചുറി നേട്ടം സ്വന്തമാക്കിയത്.
 
 
മത്സരത്തിന്റെ നാലാം ദിനത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ശക്തമായ വിജയലക്ഷ്യം വെയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നാനൂറിന് മുകളിലുള്ള വിജയലക്ഷ്യമാകും ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ വെയ്ക്കുക. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 70 ഓവറില്‍ 264 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ. 217 പന്തില്‍ 112 റണ്‍സുമായി കെ എല്‍ രാഹുലും 130 പന്തില്‍ 100 റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസില്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: സച്ചിനെ മറികടന്നെങ്കില്‍ നമുക്ക് ഉറപ്പിച്ചു പറയാമല്ലോ അവനാണ് ഏറ്റവും മികച്ചതെന്ന്; കോലിയെ പുകഴ്ത്തി ഗവാസ്‌കര്‍

Virat Kohli: ഒരു ഫോര്‍മാറ്റിലും ഇത്രയും സെഞ്ചുറിയുള്ള താരം ഇനിയില്ല; സച്ചിനെ മറികടന്ന് കോലി

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments