Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഷാന്‍ പോരാ, രാഹുല്‍ തന്നെയാണ് നല്ലത്; ലോകകപ്പിലെ വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ തീരുമാനമായി

ലോകകപ്പ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായാലും വിക്കറ്റ് കീപ്പറായി കളിക്കില്ല

KL Rahul will be Indian Wicket Keeper in World Cup
, ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (09:56 IST)
ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുക കെ.എല്‍.രാഹുല്‍. പരുക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തിയ രാഹുല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് നടത്തുന്നത്. രാഹുല്‍ തന്നെയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മുഴുവന്‍ സമയ വിക്കറ്റ് കീപ്പറായി നിന്നത്. വിക്കറ്റിനു പിന്നില്‍ നില്‍ക്കാന്‍ താരത്തിനു ശാരീരികമായ ബുദ്ധിമുട്ടില്ല. അതുകൊണ്ട് ലോകകപ്പിലും രാഹുല്‍ വിക്കറ്റ് കീപ്പറായി തുടരും. 
 
ലോകകപ്പ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായാലും വിക്കറ്റ് കീപ്പറായി കളിക്കില്ല. ദുര്‍ബലരായ ടീമുകള്‍ക്കെതിരെ രാഹുലിന് വിശ്രമം അനുവദിക്കുമ്പോള്‍ മാത്രമായിരിക്കും ഇഷാന്‍ കിഷന് വിക്കറ്റ് കീപ്പറുടെ ചുമതല ഏറ്റെടുക്കേണ്ടി വരിക. കീപ്പറെന്ന നിലയില്‍ ഇഷാനേക്കാള്‍ മികവ് രാഹുലിന് ഉണ്ടെന്നാണ് രാഹുല്‍ ദ്രാവിഡിന്റെയും രോഹിത് ശര്‍മയുടെയും വിലയിരുത്തല്‍. മുന്‍നിര ടീമുകള്‍ക്കെതിരായ മത്സരത്തിലെല്ലാം രാഹുല്‍ തന്നെയായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Asia Cup 2023: ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍, എതിരാളികള്‍ പാക്കിസ്ഥാനോ ശ്രീലങ്കയോ?