Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചി ടസ്‌ക്കേഴ്‌സിന് മറ്റൊരു തിരിച്ചടി കൂടി; കടുത്ത നിലപാടുമായി ബിസിസിഐ

കൊച്ചി ടസ്‌ക്കേഴ്‌സിന് മറ്റൊരു തിരിച്ചടി കൂടി; കടുത്ത നിലപാടുമായി ബിസിസിഐ

കൊച്ചി ടസ്‌ക്കേഴ്‌സിന് മറ്റൊരു തിരിച്ചടി കൂടി; കടുത്ത നിലപാടുമായി ബിസിസിഐ
ന്യൂഡല്‍ഹി , ചൊവ്വ, 12 ഡിസം‌ബര്‍ 2017 (15:08 IST)
കൊച്ചി ടസ്‌ക്കേഴ്‌സിന് നഷ്‌ടപരിഹാരം നല്‍കാന്‍ സാധിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. 850 കോ​ടി രൂ​പ നല്‍കണമെന്ന ആ​ർ​ബി​ട്രേ​ഷ​ൻ വി​ധി അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഇത്രയും വലിയ സംഖ്യ നല്‍കാനും കണ്ടെത്താനും കഴിയില്ലെന്നും ബോര്‍ഡിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഫ​യ​ൽ ഇ​ട​പാ​ടു​ക​ളും ശമ്പള ​വ​ർ​ധ​ന​വും മാ​ത്ര​മാ​ണ് ബിസിസിഐ പാസാക്കുന്നത്. അങ്ങനെയിരിക്കെ ഇത്രയും വലിയ തുക എങ്ങനെയാണ് നല്‍കാന്‍ കഴിയുക. ബി​സി​സി​ഐ ജ​ന​റ​ൽ ബോ​ഡി​യി​ൽ ഇത്രയും വലിയ നഷ്‌ടപരിഹാരം നല്‍കണമെന്ന ആവശ്യം പാസാകില്ലെന്നും പേര് വെളിപ്പെടുത്താത്ത ബിസിസിഐയിലെ ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഐ പി എല്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 2011 സീസണില്‍ മാത്രം കളിച്ച ബ്ലാസ്‌റ്റേഴ്‌സിനെ ബിസിസിഐ പുറത്താക്കിയത്. ഇതേ തുടര്‍ന്നാണ് ടസ്‌ക്കേഴ്‌സ് അധികൃതര്‍ മറ്റു നടപടികളുമായി മുന്നോട്ട് പോയതും 850 കോ​ടി രൂ​പ നഷ്ടപരിഹാരമായി ചോദിച്ചതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെസിയുടെ വാശിക്ക് ക്ലബ്ബ് വഴങ്ങുന്നു; ബാഴ്‌സയിലേക്ക് സൂപ്പര്‍ താരങ്ങള്‍ എത്തുന്നു