Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചീത്ത വിളിക്കാന്‍ ഇത് നിന്റെ വീട്ടുമുറ്റമല്ല, പ്രായമായവര്‍ ഇങ്ങനെ കലപില പറഞ്ഞുകൊണ്ടിരിക്കും; കളിക്കളത്തില്‍ ആന്‍ഡേഴ്‌സണ്‍-കോലി ഏറ്റുമുട്ടല്‍, വീഡിയോ

ചീത്ത വിളിക്കാന്‍ ഇത് നിന്റെ വീട്ടുമുറ്റമല്ല, പ്രായമായവര്‍ ഇങ്ങനെ കലപില പറഞ്ഞുകൊണ്ടിരിക്കും; കളിക്കളത്തില്‍ ആന്‍ഡേഴ്‌സണ്‍-കോലി ഏറ്റുമുട്ടല്‍, വീഡിയോ
, തിങ്കള്‍, 16 ഓഗസ്റ്റ് 2021 (09:12 IST)
കളിക്കളത്തില്‍ ഏറ്റുമുട്ടി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും. രൂക്ഷമായ ഭാഷയില്‍ ആന്‍ഡേഴ്‌സണിനെതിരെ കോലി സംസാരിച്ചു. ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. വിരാട് കോലിയും ചേതേശ്വര്‍ പൂജാരയുമായിരുന്നു ക്രീസില്‍. 
 
17-ാം ഓവറില്‍ ആന്‍ഡേഴ്‌സണിന്റെ പന്ത് പൂജാര ക്രീസില്‍ മുട്ടിയിട്ടു. തിരിച്ച് വീണ്ടും പന്തെറിയാന്‍ നടക്കുന്നതിനിടെ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നില്‍ക്കുകയായിരുന്നു കോലിയോട് ആന്‍ഡേഴ്‌സണ്‍ എന്തോ പറഞ്ഞു. ഇത് കോലിക്ക് ഇഷ്ടപ്പെട്ടില്ല. ഇങ്ങോട്ട് സ്ലെഡ്ജിങ്ങിനു വന്ന ആന്‍ഡേഴ്‌സണിന് വയറുനിറച്ച് മറുപടി നല്‍കുകയായിരുന്നു കോലി. 
 
കോലി ആന്‍ഡേഴ്‌സണിനു നല്‍കിയ മറുപടി ഇങ്ങനെ; "നീ എന്നെ വീണ്ടും ചീത്ത വിളിക്കുകയാണോ? ഇങ്ങനെ ചീത്ത വിളിക്കാന്‍ ഇത് നിന്റെ നാശംപിടിച്ച വീട്ടുമുറ്റമല്ല എന്ന് ഓര്‍ക്കണം,"
ആന്‍ഡേഴ്‌സണ്‍ പിന്നെയും കുശുകുശുക്കുന്നത് കണ്ട് കോലി കൂടുതല്‍ ക്ഷോഭിച്ചു. പ്രായമായവര്‍ ഇങ്ങനെയാണ്. കലപില കലപില പിറുപിറുത്തുകൊണ്ടിരിക്കും എന്നാണ് കോലി പറഞ്ഞത്. എന്നാല്‍, ഇതിനിടയിലും ആന്‍ഡേഴ്‌സണ്‍ ചിരിച്ചുകൊണ്ട് പന്തെറിഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ റണ്‍ നേടിയത് 35-ാം പന്തില്‍; ആഘോഷിച്ച് ആരാധകര്‍, ചിരിച്ച് പൂജാര