വിജയം മാത്രമല്ല, ഭാഗ്യഗ്രൗണ്ടിൽ കോലി ഇന്നിറങ്ങുമ്പോൾ ലക്ഷ്യം വെയ്ക്കുന്നത് റെക്കോർഡ് നേട്ടം
, വ്യാഴം, 10 നവംബര്‍ 2022 (12:13 IST)
ടി20 ലോകകപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും ഫൈനൽ പ്രവേശനത്തിന് വേണ്ടി ഇന്ന് ഏറ്റുമുട്ടുമ്പോൾ ശ്രദ്ധാകേന്ദ്രമായി മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. ടൂർണമെൻ്റിൽ 3 അർധസെഞ്ചുറികളുമായി മികച്ച ഫോമിലുള്ള കോലിയുടെ ബാറ്റിംഗിലാണ് ഇന്ത്യയുടെ പ്രതീക്ഷ. തൻ്റെ ഭാഗ്യഗ്രൗണ്ടായ അഡലെയ്ഡിൽ കോലി കളിക്കാനിറങ്ങുമ്പോൾ ടി20യിൽ ഒരു നാഴികകല്ല് കൂടിയാണ് കോലി ലക്ഷ്യം വെയ്ക്കുന്നത്.
ഇന്ന് ഇംഗ്ലണ്ടിനെതിരെ 42 റൺസ് കൂടി നേടാനായാൽ ടി20 ക്രിക്കറ്റിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യതാരമെന്ന നേട്ടം കോലിയ്ക്ക് സ്വന്തമാകും. 114 കളികളിൽ നിന്ന് 3958 റൺസാണ് കോലിയുടെ പേരിലുള്ളത്. 3826 റൺസെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മയാണ് രണ്ടാം സ്ഥാനത്ത്. രാജ്യാന്തര ടി20യില്‍ 106 ഇന്നിംഗ്‌സുകളില്‍ 52.77 ശരാശരിയിലും 138.15 സ്ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്‍സ് കോലി സ്വന്തമാക്കിയത്. ഒരു സെഞ്ചുറിയും 36 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.
ടി20 ലോകകപ്പിലെ അഞ്ച് മത്സരങ്ങളിൽ 123 ശരാശരിയിൽ 138.9 സ്ട്രൈക്ക്റേറ്റിൽ 246 റൺസും കോലി നേടികഴിഞ്ഞു. 225 റൺസുമായി ഇന്ത്യയുടെ സൂര്യകുമാർ യാദവാണ് പട്ടികയിൽ രണ്ടാമത്.
Follow Webdunia malayalam
അടുത്ത ലേഖനം