Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലിയോട് ഗാംഗുലിക്ക് കടുത്ത നീരസം; കാരണംകാണിക്കല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു

കോലിയോട് ഗാംഗുലിക്ക് കടുത്ത നീരസം; കാരണംകാണിക്കല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു
, വെള്ളി, 21 ജനുവരി 2022 (10:22 IST)
ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് മുന്നോടിയായി വിരാട് കോലി ഡിസംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചില പരാമര്‍ശങ്ങള്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ ചൊടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താ സമ്മേളനത്തില്‍ കോലി, താനും ബോര്‍ഡും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് തുറന്നടിച്ചിരുന്നു.

ട്വന്റി 20 ക്യാപ്റ്റന്‍സി ഒഴിയാനുള്ള തന്റെ തീരുമാനത്തെ കുറിച്ചും അപ്രതീക്ഷിതമായി തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതിനെ കുറിച്ചുമെല്ലാം കോലി വാര്‍ത്താസമ്മേളനത്തിനിടെ തുറന്നടിച്ചിരുന്നു. ബിസിസിഐ അധ്യക്ഷന്‍ പറഞ്ഞ കാര്യങ്ങള്‍ വിപരീതമായിരുന്നു കോലി നടത്തിയ പല പ്രസ്താവനകളും. ഇതില്‍ ഗാംഗുലിക്ക് കോലിയോട് കടുത്ത നീരസം തോന്നിയെന്നും കാരണംകാണിക്കല്‍ നോട്ടീസ് അയക്കാന്‍ ആലോചിച്ചിരുന്നു എന്നുമാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
അന്ന് കോലി നടത്തിയ ആരോപണങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഗാംഗുലി, താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാനൊരുങ്ങിയതെന്നാണ് ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇടപെട്ട് ഗാംഗുലിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയ ശേഷം ഈ നീക്കം തടയുകയായിരുന്നു. ബോര്‍ഡിന്റെ നീക്കം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിനെ മോശമായി ബാധിക്കാതിരിക്കാനാണ് ജയ് ഷാ ഈ വിഷയത്തില്‍ ഇടപെട്ടത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ! ഏറ്റുമുട്ടുക ലോകകപ്പില്‍; തിയതി പുറത്ത്