Webdunia - Bharat's app for daily news and videos

Install App

Virat Kohli: 'ഇംഗ്ലണ്ട് പര്യടനത്തിനായി കോലി ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു, വിരമിക്കാന്‍ ആലോചിച്ചിട്ടില്ല'; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കഴിഞ്ഞ ജനുവരിയില്‍ ഡല്‍ഹിക്കു വേണ്ടി കോലി രഞ്ജി ട്രോഫി കളിച്ചിരുന്നു

രേണുക വേണു
ചൊവ്വ, 13 മെയ് 2025 (10:31 IST)
Virat Kohli: വിരാട് കോലിയുടെ ടെസ്റ്റ് വിരമിക്കലില്‍ ഞെട്ടി താരത്തിന്റെ മുന്‍ പരിശീലകന്‍ ശരണ്‍ദീപ് സിങ്. ഇംഗ്ലണ്ടില്‍ കളിക്കാന്‍ കോലി ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നെന്നും വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഡല്‍ഹി ആഭ്യന്തര പരിശീലകന്‍ കൂടിയായ ശരണ്‍ദീപ് പറഞ്ഞു. 
 
കഴിഞ്ഞ ജനുവരിയില്‍ ഡല്‍ഹിക്കു വേണ്ടി കോലി രഞ്ജി ട്രോഫി കളിച്ചിരുന്നു. ആ സമയത്ത് 'ഇന്ത്യ എ' ടീമിനു വേണ്ടി കളിക്കണമെന്നും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ഒരുക്കങ്ങള്‍ നടത്തണമെന്നും കോലി തന്നോടു പറഞ്ഞതായി ശരണ്‍ദീപ് വെളിപ്പെടുത്തി. എല്ലാവരും വലിയ ഞെട്ടലിലാണ്. വിരമിക്കാന്‍ പെട്ടന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിനു മാത്രമേ അറിയൂവെന്നും ശരണ്‍ദീപ് പറഞ്ഞു. 
 
' കോലി വിരമിക്കാന്‍ പോകുന്നതിന്റെ ഒരു സൂചനകളും നല്‍കിയിരുന്നില്ല. ആരും അങ്ങനെ പറയുന്നതായും ഞാന്‍ കേട്ടിട്ടില്ല. ഐപിഎല്ലില്‍ അദ്ദേഹം ബാറ്റ് ചെയ്യുന്നത് നോക്കൂ, ഇപ്പോഴും മികച്ച ഫോമിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്‍പ് കൗണ്ടി ക്രിക്കറ്റില്‍ കളിച്ചുകൂടെ എന്ന് ഞാന്‍ ചോദിച്ചിരുന്നു. ഇന്ത്യ എ ടീമിനു വേണ്ടി കളിക്കാനാണ് നോക്കുന്നതും അങ്ങനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങാമെന്നും കോലി എനിക്ക് മറുപടി നല്‍കിയതാണ്. എല്ലാ കാര്യങ്ങളും അദ്ദേഹം കൃത്യമായി പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ പെട്ടന്ന് റെഡ് ബോള്‍ ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് ഞെട്ടിച്ചു കളഞ്ഞു. കായികക്ഷമതയിലോ ഫോമിലോ അദ്ദേഹത്തിനു ഒരു കോട്ടവും ഇപ്പോള്‍ ഇല്ല. ഇംഗ്ലണ്ടില്‍ പോയി മൂന്നോ നാലോ സെഞ്ചുറി അടിക്കണമെന്നാണ് രഞ്ജി ട്രോഫി വേളയില്‍ കോലി എന്നോടു പറഞ്ഞത്,' സരണ്‍ദീപ് സിങ് വെളിപ്പെടുത്തി. 
 
മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോലി വിരമിക്കാന്‍ തീരുമാനിച്ചതെന്ന് ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ശരണ്‍ദീപിന്റെ വെളിപ്പെടുത്തല്‍. രോഹിത് ശര്‍മ കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഗത്യന്തരമില്ലാതെ കോലിയും റെഡ് ബോള്‍ ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് വാര്‍ത്തകളുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: കളിച്ചില്ലെങ്കില്‍ ടീമില്‍ സ്ഥാനമില്ല, കോലിയോട് ബിസിസിഐ വ്യക്തമാക്കി?, വിരമിക്കലിലേക്ക് നയിച്ചത് ഗംഭീറിന്റെ തീരുമാനം?

Royal Challengers Bengaluru: കപ്പ് മോഹത്തിനു തിരിച്ചടി; ആര്‍സിബിക്ക് ഈ താരങ്ങള്‍ ഇല്ലാതെ കളിക്കേണ്ടി വരും !

Carlo Ancelotti : ബ്രസിൽ ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ആദ്യമായി വിദേശകോച്ച്, ആഞ്ചലോട്ടിയുടെ ലോകകപ്പ് പ്ലാനിൽ നെയ്മറിന് പ്രധാന റോൾ?

IPL 2025 Resume: അനിശ്ചിതത്വങ്ങള്‍ നീങ്ങി, മേയ് 17 നു ഐപിഎല്‍ പുനരാരംഭിക്കും; കലാശക്കൊട്ട് ജൂണ്‍ മൂന്നിന്

Indian Test Team:ബാറ്റിംഗ് നിര ഉടച്ചുവാര്‍ക്കും, ബൗളിംഗിലും മാറ്റങ്ങള്‍, ഇന്ത്യന്‍ ടീമിന്റെ പദ്ധതിയില്‍ കൂടുതല്‍ താരങ്ങള്‍

അടുത്ത ലേഖനം
Show comments