Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹീർ ഖാൻ ലഖ്നൗ സൂപ്പർ ജയൻ്സ് ഉപദേഷ്ടാവാകുമെന്ന് റിപ്പോർട്ടുകൾ

Zaheer khan

അഭിറാം മനോഹർ

, ചൊവ്വ, 20 ഓഗസ്റ്റ് 2024 (16:20 IST)
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിന്റെ പുതിയ ഊപദേഷ്ടാവായി മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. മെന്റര്‍ റോളിനൊപ്പം ടീമിന്റെ ബൗളിംഗ് പരിശീലകനായും സഹീര്‍ പ്രവര്‍ത്തിക്കും. മുന്‍ ഓസീസ് താരമായ ജസ്റ്റിന്‍ ലാംഗറാണ് നിലവിലെ ടീമിന്റെ മുഖ്യ പരിശീലകന്‍. ആദം വോജസ്,ലാന്‍സ് ക്ലൂസ്‌നര്‍,ജോണ്ടി റോഡ്‌സ് എന്നിവരാണ് കോച്ചിങ്ങ് സ്റ്റാഫിലെ മറ്റ് അംഗങ്ങള്‍.
 
നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായി സഹീര്‍ ഖാനെ പരിഗണിച്ചിരുന്നെങ്കിലും മോര്‍ക്കലിനാണ് സ്ഥാനം ലഭിച്ചത്. ഇന്ത്യയ്ക്കായി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും 17 ടി20 മത്സരങ്ങളിലുമാണ് സഹീര്‍ ഖാന്‍ കളിച്ചിട്ടുള്ളത്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് ടീമുകളില്‍ കളിചിട്ടുള്ള സഹീര്‍ ഖാന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലകനായും പ്രവര്‍ത്തിചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് നിലവിലുള്ള മികച്ച സ്പിന്നർമാരിൽ ഒരാളാണ് ഞാൻ, ടെസ്റ്റ് ടീമിലെടുക്കു, കളിക്കാൻ റെഡിയെന്ന് തമിഴ്‌നാട് താരം