Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Virat Kohli, Virat Kohli Retired from Test Cricket, Virat Kohli retired, Virat Kohli Test Career, വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

അഭിറാം മനോഹർ

, ഞായര്‍, 8 ജൂണ്‍ 2025 (15:23 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ വിരാട് കോലി തന്റെ വിരമിക്കല്‍ തീരുമാനം പിന്‍വലിക്കാന്‍ തയ്യാറായേക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്ക്. ബിസിസിഐ സെലക്ടര്‍മാരും നായകന്‍ ശുഭ്മാന്‍ ഗില്ലും അഭ്യര്‍ഥിച്ചാല്‍ വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ കോലി തീരുമാനിക്കുമെന്നും ക്ലാര്‍ക്ക് പറയുന്നു. 2007ലാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ അവസാനമായി ടെസ്റ്റ് പരമ്പര വിജയിച്ചത്. ഇത്തവണ സീനിയര്‍ താരങ്ങളില്ലാത്തതിനാല്‍ തന്നെ കടുത്ത വെല്ലുവിളിയാകും ടീം ഇംഗ്ലണ്ടില്‍ നേരിടുക.
 
ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ വിരാട് കോലി തിരിച്ചുവരണമെന്ന് ആരാധകര്‍ ഉറപ്പായും ആവശ്യപ്പെടും. സെലക്ടര്‍മാരും ക്യാപ്റ്റനും കൂടി ആവശ്യപ്പെട്ടാല്‍ കോലി തിരിച്ചുവരുമെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റിനോട് അതിയായ സ്‌നേഹമുണ്ട്. അത് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ ക്ലാര്‍ക്ക് പ്രതികരിച്ചു. അതേസമയം കോലിയും രോഹിത്തും ഇല്ലെങ്കിലും ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടില്‍ വിജയിക്കാനാകുമെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ