Webdunia - Bharat's app for daily news and videos

Install App

ബാംഗ്ലൂരിന്റെ പുറത്താകല്‍: കോഹ്‌ലിയെ തേടി നാണക്കേടിന്റെ അപൂര്‍വ്വ റെക്കോര്‍ഡ്

ബാംഗ്ലൂരിന്റെ പുറത്താകല്‍: കോഹ്‌ലിയെ തേടി നാണക്കേടിന്റെ അപൂര്‍വ്വ റെക്കോര്‍ഡ്

Webdunia
ഞായര്‍, 20 മെയ് 2018 (16:13 IST)
ഐപിഎല്‍ പതിനൊന്നാം സീസണില്‍ നിന്ന് തലകുനിച്ച് പടിയിറങ്ങേണ്ടി വന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നാണക്കേടായി മറ്റൊരു റെക്കോര്‍ഡും. ടീം നായകന്‍ വിരാട് കോഹ്‌ലിയെ തേടിയാണ് ഈ റെക്കോര്‍ഡ് എത്തിയിരിക്കുന്നത്.

ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും അധികം പ്രാവശ്യം സ്‌പിന്‍ ബോളര്‍മാര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് പുറത്താകുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലിക്ക് സ്വന്തമായത്. എട്ടു പ്രാവശ്യമാണ് അദ്ദേഹം സ്‌പിന്‍ ബോളര്‍മാര്‍ക്ക് വിക്കറ്റ് സമ്മാനിച്ചത്.

കോഹ്‌ലിയുടെ ഈ റെക്കോര്‍ഡിനൊപ്പം ഗില്‍ക്രിസ്‌റ്റും രോഹിത് ശര്‍മ്മയുമുണ്ട്. 2009 സീസണിലാണ് ഗില്ലി എട്ടു തവണ സ്‌പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണത്. കഴിഞ്ഞ സീസണിലായിരുന്നു രോഹിത്തിനെ തേടി ഈ നാണക്കേട് എത്തിയത്.

സ്‌പിന്‍ ബോളര്‍മാരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന കോഹ്‌ലി പേസ് ബോളര്‍മാരെ നേരിടാന്‍ പരിശീലനം നടത്തുന്നതാണ് അപ്രതീക്ഷിതമായ ഈ പുറത്താകലിന് കാരണമെന്നാണ് നിഗമനം. ഐപിഎല്ലിന് പിന്നാലെ ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്‌റ്റ് പരമ്പരയ്‌ക്കായുള്ള പരിശീലനത്തിലാണ് കോഹ്‌ലി. പേസ് ബോളിംഗിനെ നേരിടുക എന്നതാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments