ടോസ് ഇടാന്‍ പോലുമറിയാത്ത പയ്യന്‍; ശ്രേയസ് അയ്യരുടെ ടോസിടല്‍ കണ്ട് പൊട്ടിച്ചിരിച്ച് ധോണി
ടോസ് ഇടാന്‍ പോലുമറിയാത്ത പയ്യന്‍; ശ്രേയസ് അയ്യരുടെ ടോസിടല്‍ കണ്ട് പൊട്ടിച്ചിരിച്ച് ധോണി
ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച താരമാണ് മുന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. നായകന്‍ വിരാട് കോഹ്‌ലിയടക്കമുള്ളവര്‍ക്ക് അദ്ദേഹത്തോടുള്ള സ്‌നേഹവും ബഹുമാനവും അതിശയിപ്പിക്കാറുണ്ട്.
മുതിര്‍ന്ന താരമെന്ന പരിവേഷമില്ലാതെ സഹതാരങ്ങളോട് പെരുമാറാനാണ് ധോണി എന്നും ശ്രമിക്കുന്നത്. എല്ലാവരുമായി ആത്മബന്ധം സ്ഥാപിക്കാനും ഡ്രസിംഗ് റൂമിലെ രാജാവായി തുടരാനും ഈ അടുപ്പത്തിലൂടെ അദ്ദേഹത്തിന് ഇന്നും സാധിക്കുന്നുണ്ട്.
ഐപിഎല്‍ പതിനൊന്നാം സീസണില്‍ മികച്ച പ്രകടനമാണ് ധോണിയുടെ ബാറ്റില്‍ നിന്നുമുണ്ടാകുന്നത്. ഗ്രൌണ്ടിലും പുറത്തും ചെന്നൈ താരങ്ങളുമായി മഹി നടത്തുന്ന സമ്പര്‍ക്കും മാധ്യമങ്ങള്‍ എന്നും ആഘോഷിക്കാറുണ്ട്. വെള്ളിയാഴ്‌ച ഡല്‍ഹി ഡെയര്‍ ഡെവിള്‍സുമായിട്ടുള്ള മത്സരത്തിന് മുമ്പ് നടന്ന ടോസ് ഇടലിലും താരമായത് ധോണിയാണ്.
ഡല്‍ഹി ക്യാപ്‌റ്റന്‍ ശ്രേയസ് അയ്യരാണ് ടോസിട്ടത്. ശ്രേയസിന്റെ കൈയില്‍ നിന്ന് വഴുതിപ്പോയ നാണയം അകലെയാണ് ചെന്നു വീണത്. ഇതോടെ ധോണിക്കും അവതാരകന്‍ സൈമണ്‍ ഡൌളിനും ചിരിയടക്കാനായില്ല. ഈ സമയം ലേശം ചമ്മലോടെ ചിരിക്കുക മാത്രമാണ് ശ്രേയസ് ചെയ്‌തത്.